ചെടികൾ ആരോഗ്യത്തോടെ വളരാൻ ജൈവ വളം ആവശ്യമാണ്. ഈ അടുക്കള മാലിന്യങ്ങൾ ചെടി വളർത്താൻ ഉപയോഗിക്കാം.
life/home Nov 24 2025
Author: Ameena Shirin Image Credits:Getty
Malayalam
പച്ചക്കറി മാലിന്യങ്ങൾ
ക്യാരറ്റ്, ഉരുളകിഴങ്ങ്, ഇലക്കറികൾ തുടങ്ങിയവ ചെടിക്ക് ഇടാവുന്ന നല്ല വളങ്ങളാണ്. ഇതിൽ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
തേയിലക്കൊത്ത്
ഉപയോഗം കഴിഞ്ഞ തേയിലക്കൊത്തിൽ നൈട്രജനും അസിഡിറ്റിയുമുണ്ട്. ഇത് മണ്ണിന്റെ പോഷക മൂല്യങ്ങൾ കൂട്ടുന്നു.
Image credits: Getty
Malayalam
സവാള, വെളുത്തുള്ളി
ഉണങ്ങിയ സവാള-വെളുത്തുള്ളിയുടെ തൊലികളിൽ കാൽസ്യം, പൊട്ടാസ്യം, അയൺ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കീടങ്ങളെ അകറ്റാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
പഴത്തൊലി
പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ പഴത്തൊലിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വേരുകൾ ശക്തിയോടെ വളരാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളുടെ തൊലിയും ചെടികൾക്ക് വളമായി ഉപയോഗിക്കാവുന്നതാണ്. ഇത് കീടങ്ങളെ അകറ്റുകയും മണ്ണിന്റെ പോഷക ഗുണങ്ങൾ കൂട്ടുകയും ചെയ്യുന്നു.
Image credits: Getty
Malayalam
മുട്ടത്തോട്
മുട്ടത്തോടിൽ കാൽസ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ചെടി ആരോഗ്യത്തോടെ വളരാനും നല്ല പൂക്കൾ ഉണ്ടാവാനും സഹായിക്കുന്നു.
Image credits: Getty
Malayalam
കാപ്പിപ്പൊടി
ഉപയോഗം കഴിഞ്ഞ കാപ്പിപ്പൊടിയിൽ നൈട്രജൻ അടങ്ങിയിട്ടുണ്ട്. ഇത് ചെടി നന്നായി വളരാൻ സഹായിക്കുന്നു. ഇത് ചെടിയിൽ നേരിട്ടോ കമ്പോസ്റ്റിൽ ചേർത്തോ ഇടാവുന്നതാണ്.