Malayalam

ഇൻഡോർ ചെടികൾ

ഓരോ മുറിക്കും അനുയോജ്യമായ ഇൻഡോർ ചെടികളാണ് വളർത്തേണ്ടത്. ഈ ചെടികൾ ലിവിങ് റൂമിൽ വളർത്തൂ.

Malayalam

സ്‌നേക് പ്ലാന്റ്

ഉയർന്ന് വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇത് വീടിന്റെ ഇന്റീരിയറിന് മിനിമൽ ലുക്ക് നൽകാൻ സഹായിക്കുന്നു. ഏതുസാഹചര്യത്തിലും എളുപ്പം വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

ചെറിയ പരിചരണത്തോടെ ലിവിങ് റൂമിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇതിന് നല്ല പ്രകാശം ആവശ്യമാണ്. ആഴ്ച്ചയിൽ ഒരിക്കൽ വെള്ളമൊഴിച്ചാൽ മതി.

Image credits: Social Media
Malayalam

പീസ് ലില്ലി

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പീസ് ലില്ലി. ഇതിന്റെ വെള്ള നിറത്തിലുള്ള പൂക്കൾ ചെടിയെ കൂടുതൽ മനോഹരമാക്കുന്നു.

Image credits: Getty
Malayalam

റബ്ബർ പ്ലാന്റ്

മനോഹരമായ ഘടനയാണ് റബ്ബർ പ്ലാന്റിന് ഉള്ളത്. ഇതിന്റെ തിളക്കമുള്ള കടുംപച്ച ഇലകൾ ലിവിങ് റൂമിന് ശാന്തമായ അന്തരീക്ഷം നൽകുന്നു.

Image credits: Getty
Malayalam

സിസി പ്ലാന്റ്

കടുംപച്ച നിറത്തിലുള്ള ഇലകളാണ് ചെടിയെ മറ്റുള്ളതിൽ നിന്നും വ്യത്യസ്തമാക്കുന്നത്. വീടിന്റെ ഇന്റീരിയർ മനോഹരമാക്കുന്നതിന് സിസി പ്ലാന്റിന് സാധിക്കും.

Image credits: Getty
Malayalam

അരേക്ക പാം

ലിവിങ് റൂമിന് എസ്തെറ്റിക് ലുക്ക് നൽകാൻ ഈ ചെടിക്ക് സാധിക്കും. അതേസമയം നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് ആവശ്യമില്ല. മണ്ണിൽ എപ്പോഴും ഈർപ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.

Image credits: Pinterest
Malayalam

പോത്തോസ്‌

വേഗത്തിൽ വളരുന്ന ചെടിയാണ് പോത്തോസ്‌. ഇത് മണ്ണിലും വെള്ളത്തിലും നന്നായി വളരുന്നു. പടർന്ന് വളരുന്ന ഈ ചെടി ലിവിങ് റൂമിനെ കൂടുതൽ മനോഹരമാക്കും.

Image credits: Getty

വീട്ടിൽ സിസി പ്ലാന്റ് വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

ആരോഗ്യം മെച്ചപ്പെടുത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട ഇൻഡോർ ചെടികൾ ഇതാണ്

മാനസികാവസ്ഥ മെച്ചപ്പെടുത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്

മഴക്കാലത്ത് വീടിനുള്ളിൽ പൂപ്പൽ ഉണ്ടാവുന്നതിനെ തടയാൻ ഇങ്ങനെ ചെയ്യൂ