പലനിറത്തിലും ആകൃതിയിലുമൊക്കെ ചെടികൾ ഇന്ന് ലഭ്യമാണ്. വീട്ടിൽ സിസി പ്ലാന്റ് വളർത്തുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാണ്.
life/home Oct 25 2025
Author: Ameena Shirin Image Credits:Getty
Malayalam
വെളിച്ചം
സിസി പ്ലാന്റിന് കൂടുതൽ വെളിച്ചം ആവശ്യമായി വരുന്നില്ല. ചെറിയ പ്രകാശത്തിലും ഇത് നന്നായി വളരും. അതിനാൽ തന്നെ സൂര്യപ്രകാശം നേരിട്ടടിക്കുന്ന സ്ഥലങ്ങളിൽ ഇത് വളർത്തരുത്.
Image credits: Getty
Malayalam
മണ്ണ്
നല്ല നീർവാർച്ചയുള്ള മണ്ണാണ് സിസി പ്ലാന്റിന് ആവശ്യം. ഇല്ലെങ്കിൽ വേരുകൾ പെട്ടെന്ന് നശിച്ചുപോകാൻ സാധ്യതയുണ്ട്.
Image credits: Getty
Malayalam
വെള്ളം
അമിതമായി സിസി പ്ലാന്റിന് വെള്ളമൊഴിക്കേണ്ടി വരുന്നില്ല. മണ്ണ് വരണ്ട് തുടങ്ങുമ്പോൾ മാത്രം ചെടിക്ക് വെള്ളമൊഴിച്ചാൽ മതി.
Image credits: Getty
Malayalam
താപനില
അമിതമായ ചൂടോ തണുപ്പോ സിസി പ്ലാന്റിന് അതിജീവിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ അധികം തണുപ്പും ചൂട് ഇല്ലാത്ത സ്ഥലങ്ങളിൽ ഇത് വളർത്താവുന്നതാണ്.
Image credits: Getty
Malayalam
വളം
സിസി പ്ലാന്റിന് വളത്തിന്റെ ആവശ്യം വരുന്നില്ല. എന്നിരുന്നാലും ചെടി വളരുന്ന സമയത്ത് ഒന്നോ രണ്ടോ തവണ ദ്രാവക വളം ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
Image credits: Getty
Malayalam
വെട്ടിവിടാം
വളരുന്നതിന് അനുസരിച്ച് ചെടി വെട്ടിവിടാൻ ശ്രദ്ധിക്കണം. ഇത് പുതിയ ഇലകളും തണ്ടും വരാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
പരിചരണം
ശരിയായ രീതിയിൽ വെളിച്ചവും വെള്ളവും ലഭിച്ചാൽ മാത്രമേ സിസി പ്ലാന്റ് നന്നായി വളരുകയുള്ളൂ.