ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ലക്കി ബാംബൂ. എന്നാൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം.
life/home Oct 27 2025
Author: Ameena Shirin Image Credits:Getty
Malayalam
അമിതമായി വെള്ളമൊഴിക്കുന്നത്
ഈർപ്പം ഇഷ്ടമാണെങ്കിലും അമിതമായി വെള്ളമൊഴിക്കുന്നത് ചെടി നശിച്ചുപോകാൻ കാരണമാകുന്നു.
Image credits: Getty
Malayalam
പൈപ്പ് വെള്ളം
ഫിൽറ്റർ ചെയ്യാത്ത പൈപ്പ് വെള്ളം ഒരിക്കലും ചെടിക്ക് ഒഴിക്കരുത്. ഇതിൽ ക്ലോറിൻ പോലുള്ള രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് വേരുകൾ നശിച്ചുപോകാൻ കാരണമാകുന്നു.
Image credits: Getty
Malayalam
നേരിട്ടുള്ള സൂര്യപ്രകാശം
വെളിച്ചം ആവശ്യമാണെങ്കിലും നേരിട്ടുള്ള സൂര്യപ്രകാശം ചെടിക്ക് വേണ്ടതില്ല. ഇത് ചെടി പെട്ടെന്ന് നശിച്ചുപോകാൻ കാരണമാകുന്നു.
Image credits: Getty
Malayalam
വൃത്തിയില്ലായ്മ
ലക്കി ബാംബൂ വെള്ളത്തിൽ വളർത്തുമ്പോൾ ആൽഗെ, അണുക്കൾ, ഫങ്കൽ എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഇടയ്ക്കിടെ കണ്ടെയ്നർ വൃത്തിയാക്കാൻ മറക്കരുത്.
Image credits: Getty
Malayalam
ഡ്രെയിനേജ് ഇല്ലാതിരിക്കുക
വെള്ളത്തിലാണെങ്കിലും മണ്ണിലാണെങ്കിലും ചെടികൾ വളർത്തുമ്പോൾ ഡ്രെയിനേജ് അത്യാവശ്യമാണ്. ഇതില്ലാതെ വരുമ്പോൾ വേരുകൾ എളുപ്പം നശിച്ചുപോകുന്നു.
Image credits: Getty
Malayalam
അമിതമായ വളം
സമയമെടുത്ത് വളരുന്ന ചെടിയാണ് ലക്കി ബാംബൂ. അതിനാൽ തന്നെ അമിതമായി വളം ഉപയോഗിക്കുന്നത് ഒഴിവാക്കണം.
Image credits: Getty
Malayalam
താപനില
ചൂടുള്ള കാലാവസ്ഥയിലാണ് ലക്കി ബാംബൂ വളരുന്നത്. പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥയിലെ മാറ്റങ്ങൾ ചെടി നശിച്ചുപോകാൻ കാരണമാകും.