ഉറക്കമില്ലായ്മയാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ കിടപ്പുമുറിയിൽ ഈ ചെടികൾ വളർത്തൂ.
life/home Nov 21 2025
Author: Ameena Shirin Image Credits:Getty
Malayalam
സ്‌നേക് പ്ലാന്റ്
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. സ്‌നേക് പ്ലാന്റ് നല്ല ഉറക്കം കിട്ടാനും നല്ലതാണ്.
Image credits: Getty
Malayalam
പീസ് ലില്ലി
വായുവിനെ ശുദ്ധീകരിക്കാൻ നല്ലതാണ് പീസ് ലില്ലി. ഇത് ഈർപ്പത്തെ പുറത്തുവിടുന്നതുകൊണ്ട് തന്നെ നല്ല ശ്വസനം ലഭിക്കാനും ഉറക്കം കിട്ടാനും സഹായിക്കുന്നു.
Image credits: Getty
Malayalam
കറ്റാർവാഴ
നിരവധി ഗുണങ്ങൾ അടങ്ങിയ ചെടിയാണ് കറ്റാർവാഴ. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും. അതിനാൽ തന്നെ നല്ല ഉറക്കം കിട്ടാനും മുറിയിൽ ഈ ചെടി വളർത്തിയാൽ മതി.
Image credits: Getty
Malayalam
മുല്ല
മുല്ലപ്പൂ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. ഇതിന്റെ ഗന്ധവും പൂക്കളുടെ ഭംഗിയും സമാധാന അന്തരീക്ഷം പകരുന്നു.
Image credits: Getty
Malayalam
ലാവണ്ടർ
ഭംഗിയും നല്ല സുഗന്ധവുമുള്ള ചെടിയാണ് ലാവണ്ടർ. ഇതിന്റെ ഗന്ധം ശ്വസിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു.
Image credits: social media
Malayalam
വലേറിയൻ
നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ചെടിയാണ് വലേറിയൻ. ഇത് നല്ല ഉറക്കം കിട്ടാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ചമോമൈൽ
ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ് ചമോമൈൽ. ഇതിന്റെ ഗന്ധം ശ്വസിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുന്നു.