വ്യത്യസ്തമായ ഗുണങ്ങളാണ് ചെടികൾക്കുള്ളത്. ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ ഈ ഇൻഡോർ ചെടികൾ വളർത്തൂ.
life/home Nov 26 2025
Author: Ameena Shirin Image Credits:Pinterest
Malayalam
തുളസി
നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയ ഈ ചെടി ചർമ്മ സംരക്ഷണത്തിനും ഉപയോഗിക്കാറുണ്ട്. ഇത് മുഖത്തെ പാടുകൾ അകറ്റുകയും ചർമ്മം തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
Image credits: social media
Malayalam
കറ്റാർവാഴ
വിറ്റാമിൻ എ, സി, ഇ എന്നിവ ധാരാളം കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. ഇത് വരണ്ട ചർമ്മത്തേയും, മുഖത്തെ പാടുകളേയും ഇല്ലാതാക്കുന്നു.
Image credits: Getty
Malayalam
വേപ്പില
വേപ്പിലയിൽ ആന്റിബാക്റ്റീരിയൽ, ആന്റിഫങ്കൽ, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
Image credits: Instagram
Malayalam
പുതിന
ചർമ്മ സംരക്ഷണത്തിനും പുതിന ഉപയോഗിക്കാറുണ്ട്. ഇത് ചർമ്മത്തിന് തണുപ്പ് നൽകുകയും മുഖത്തെ സുഷിരങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
റോസ്‌മേരി
ഭക്ഷണത്തിന് രുചി നൽകാൻ മാത്രമല്ല ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ് റോസ്‌മേരി. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു.
Image credits: Getty
Malayalam
റോസ്
റോസിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ എപ്പോഴും ഹൈഡ്രേറ്റായിരിക്കാനും ചർമ്മാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
Image credits: Instagram
Malayalam
ലാവണ്ടർ
നല്ല സുഗന്ധവും ഭംഗിയുമുള്ള ചെടിയാണ് ലാവണ്ടർ. ഇതിൽ ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.