ഓരോ ചെടിക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ലിവിങ് റൂമിൽ വളർത്താൻ പറ്റിയ ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം.
ഡെവിൾ ഐവിയെന്നും മണി പ്ലാന്റിന് പേരുണ്ട്. ഇത് പടർന്ന് വളരുന്ന ചെടിയാണ്. മണി പ്ലാന്റ് പരിചരിക്കാനും വളരെ എളുപ്പമാണ്.
വെള്ള നിറത്തിലുള്ള മനോഹരമായ പൂക്കളാണ് പീസ് ലില്ലിയുടേത്. ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
വലിപ്പമുള്ള, വയലിൻ ആകൃതിയിലുള്ള ഇലകളാണ് ഫിഡിൽ ലീഫ് ഫിഗിനുള്ളത്. ഇതിന് നേരിട്ടല്ലാത്ത വെളിച്ചമാണ് ആവശ്യം. അതേസമയം അമിതമായി ചെടിക്ക് വെള്ളമൊഴിക്കരുത്.
പക്ഷിയുടെ ആകൃതിയിലാണ് ഇതിന്റെ ഇലകൾ വരുന്നത്. ചെടിക്ക് ലിവിങ് റൂമിനോരു ട്രോപ്പിക്കൽ ലുക്ക് നൽകാൻ സാധിക്കും.
തിളങ്ങുന്ന ഇലകളും നല്ല വലുപ്പവുമുള്ള ചെടിയാണ് മോൻസ്റ്റെറ. ഇത് നേരിട്ടല്ലാത്ത സൂര്യപ്രകാശത്തിൽ നന്നായി വളരുന്നു.
വെള്ളമില്ലാതെയും വളരുന്ന ചെടിയാണ് സിസി പ്ലാന്റ്. ഇതിന് നേരിട്ടുള്ള വെളിച്ചവും കൂടുതൽ വെള്ളവും ആവശ്യമായി വരുന്നില്ല.
ലിവിങ് റൂമിന് ട്രോപ്പിക്കൽ ലുക്ക് നൽകാൻ അനുയോജ്യമായ ചെടിയാണ് അരേക്ക പാം. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.
അപ്പാർട്മെന്റിൽ എളുപ്പം വളർത്താൻ പറ്റിയ 7 വള്ളിച്ചെടികൾ
വിന്ററിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ
ചെറിയ സൂര്യപ്രകാശത്തിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ
രാത്രി നല്ല ഉറക്കം ലഭിക്കാൻ കിടപ്പുമുറിയിൽ ഈ ഇൻഡോർ ചെടികൾ വളർത്തൂ