വീട്ടിൽ സ്ഥിരമായി വരുന്ന ജീവിയാണ് ചിലന്തി. ഇതിനെ എളുപ്പത്തിൽ തുരത്താൻ ഇത്രയും ചെയ്താൽ മതി.
life/home Nov 20 2025
Author: Ameena Shirin Image Credits:Getty
Malayalam
വൃത്തിയാക്കാം
വീടിനുള്ളിൽ സാധനങ്ങൾ വാരിവലിച്ചിടുന്നത് ഒഴിവാക്കണം. വൃത്തിയും ഉപയോഗവും ഇല്ലാത്ത സ്ഥലങ്ങൾ ചിലന്തിയെ ആകർഷിക്കുന്നു.
Image credits: Getty
Malayalam
വഴികൾ അടയ്ക്കാം
ചെറിയ ഇടകളിലൂടെ ചിലന്തി വീടിനുള്ളിൽ കയറാം. ജനാല, വാതിൽ എന്നിവിടങ്ങളിൽ വിള്ളലുകൾ ഉണ്ടെങ്കിൽ അത് ഉടൻ അടയ്ക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
സുഗന്ധതൈലങ്ങൾ
കർപ്പൂരതുളസി, ലാവണ്ടർ തുടങ്ങിയ സുഗന്ധതൈലങ്ങൾ ഉപയോഗിച്ചും പ്രകൃതിദത്തമായി ചിലന്തിയെ തുരത്താൻ സാധിക്കും. വെള്ളത്തിൽ ചേർത്ത് ചിലന്തി വരാറുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്യാം.
Image credits: Getty
Malayalam
വിനാഗിരി ഉപയോഗിക്കാം
വിനാഗിരി ഉപയോഗിച്ചും ചിലന്തിയെ അകറ്റി നിർത്താൻ സാധിക്കും. ഇത് വെള്ളത്തിൽ ചേർത്ത് ചിലന്തി വരുന്ന സ്ഥലങ്ങളിൽ സ്പ്രേ ചെയ്താൽ മതി.
Image credits: Getty
Malayalam
വെളിച്ചം കുറയ്ക്കാം
പ്രകാശം കൂടിയ വെളിച്ചം ചിലന്തിയെ ആകർഷിക്കുന്നു. അതിനാൽ തന്നെ വീടിന് പുറത്ത് പ്രകാശം കൂടിയ ലൈറ്റ് ഇടുന്നത് ഒഴിവാക്കാം.
Image credits: Getty
Malayalam
ചെടികൾ വളർത്താം
ലാവണ്ടർ, യൂക്കാലിപ്റ്റസ്, പുതിന, റോസ്‌മേരി തുടങ്ങിയ ചെടികൾ വീട്ടിൽ വളർത്തുന്നത് ചിലന്തിയെ അകറ്റി നിർത്തുന്നു. ഇവയുടെ ശക്തമായ ഗന്ധം ചിലന്തിക്ക് ഇഷ്ടമില്ലാത്തതാണ്.
Image credits: Getty
Malayalam
ശ്രദ്ധിക്കാം
വീടിനുള്ളിലും പുറത്തും ചെടികൾ വളർത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ചെടികൾ കാടുപോലെ വളരുന്നത് തടയാം. ഇത് ചിലന്തികൾക്ക് ഒളിച്ചിരിക്കാൻ സൗകര്യമാകുന്നു.