Malayalam

ഇറച്ചി

ശരിയായ രീതിയിൽ ഇറച്ചി സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. ഇറച്ചി സൂക്ഷിക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ ഇതാണ്.

Malayalam

ഫ്രഷായ ഇറച്ചി

പഴക്കമില്ലാത്ത ഇറച്ചി രണ്ട് ദിവസം വരെ ഫ്രിഡ്ജിൽ കേടുവരാതെ സൂക്ഷിക്കാൻ സാധിക്കും. എന്നാൽ കൂടുതൽ ദിവസം ഫ്രിഡ്ജിൽ വെയ്ക്കുന്നത് ഒഴിവാക്കണം.

Image credits: Getty
Malayalam

പാക്കറ്റിലുള്ള ഇറച്ചി

കടയിൽ നിന്നും മുറിച്ചുവാങ്ങുന്നതും പാക്കറ്റിൽ ലഭിക്കുന്നതുമായ ഇറച്ചി അധിക ദിവസം സൂക്ഷിക്കാൻ സാധിക്കില്ല. ഇത് പെട്ടെന്ന് കേടായിപ്പോകുന്നു.

Image credits: Getty
Malayalam

ഫ്രീസർ

കൂടുതൽ ദിവസം ഇറച്ചി കേടുവരാതെ ഇരിക്കാൻ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് മാസങ്ങളോളം കേടുവരാതിരിക്കും.

Image credits: Getty
Malayalam

വായുകടക്കാത്ത പാത്രം

വായുകടക്കാത്ത പാത്രത്തിലാക്കിയാവണം ഇറച്ചി സൂക്ഷിക്കേണ്ടത്. വായു സമ്പർക്കം ഉണ്ടാകുമ്പോൾ ഇറച്ചിയിൽ അണുക്കൾ ഉണ്ടാവുകയും കേടാവുകയും ചെയ്യുന്നു.

Image credits: Getty
Malayalam

കഴുകുന്നത്

സൂക്ഷിക്കുന്നതിന് മുമ്പ് ഇറച്ചി കഴുകുന്നത് ഒഴിവാക്കാം. പാകം ചെയ്യാൻ എടുക്കുന്നതിന് മുമ്പ് കഴുകുന്നതാണ് ഉചിതം.

Image credits: Getty
Malayalam

ദുർഗന്ധം

ഇറച്ചിയിൽ നിന്നും ദുർഗന്ധം വരുകയോ അതിന്റെ നിറം മാറുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

Image credits: Getty
Malayalam

ശ്രദ്ധിക്കാം

ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇറച്ചി പെട്ടെന്ന് കേടായിപ്പോകും. കേടായ ഇറച്ചി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.

Image credits: Getty

പച്ചമുളക് ദിവസങ്ങളോളം കേടുവരാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

കിടപ്പുമുറിയിൽ ഇൻഡോർ ചെടികൾ വളർത്തുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

കൊതുകിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്

വീട്ടിൽ റൂം ഹീറ്റർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ