വീട്ടിൽ സ്ഥിരമായി വരുന്ന ജീവിയാണ് പാറ്റ. ഇവ ഒളിച്ചിരിക്കാറുള്ള സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.
life/home Nov 20 2025
Author: Ameena Shirin Image Credits:Getty
Malayalam
അടുക്കള ഉപകരണങ്ങൾ
മൈക്രോവേവ്, ഓവൻ, ഫ്രിഡ്ജ്, ടോസ്‌റ്റർ തുടങ്ങിയ അടുക്കള ഉപകരണങ്ങളിൽ പാറ്റ ഒളിച്ചിരിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കുന്നതുകൊണ്ടാണ് ഇവ വരുന്നത്.
Image credits: Getty
Malayalam
പാൻട്രി
ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്നതുകൊണ്ട് തന്നെ പാൻട്രിയിലും അടുക്കള ക്യാബിനറ്റിലും പാറ്റകൾ സ്ഥിരമായ വരാറുണ്ട്. ഇവിടം ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
ഇലട്രിക് ഉപകരണങ്ങൾ
കമ്പ്യൂട്ടർ, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങളിലും പാറ്റ ഒളിച്ചിരിക്കാറുണ്ട്. അതിനാൽ തന്നെ ഇത്തരം ഉപകരണങ്ങളുടെ അടുത്തിരുന്ന് ഭക്ഷണം കഴിക്കരുത്.
Image credits: Getty
Malayalam
വൃത്തിയില്ലാത്ത സ്ഥലങ്ങൾ
വൃത്തിയില്ലാത്ത സ്ഥലങ്ങൾ പാറ്റയെ കൂടുതൽ ആകർഷിക്കുന്നു. വീടിനുള്ളിൽ സാധനങ്ങൾ വാരിവലിച്ചിടുന്നത് ഒഴിവാക്കണം. ഇത് പാറ്റകൾ പെറ്റുപെരുകാൻ കൂടുതൽ സൗകര്യമാകുന്നു.
Image credits: Social Media
Malayalam
ഈർപ്പമുള്ള സ്ഥലങ്ങൾ
ഇരുട്ടും ഈർപ്പവുമുള്ള സ്ഥലങ്ങളിലാണ് പാറ്റ സ്ഥിരമായി വരുന്നത്. അതിനാൽ തന്നെ വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം.
Image credits: Social Media
Malayalam
ഫർണിച്ചറുകൾ
ഫർണിച്ചറുകൾക്കിടയിലും പാറ്റകൾ ഒളിച്ചിരിക്കാറുണ്ട്. ഇത്തരം സ്ഥലങ്ങളിലാണ് പാറ്റ മുട്ടയിട്ട് പെരുകുന്നത്.
Image credits: Getty
Malayalam
പാറ്റയെ തുരത്താം
വീടിനുള്ളിൽ പാറ്റയെ ആകർഷിക്കുന്ന കാര്യങ്ങൾ നീക്കം ചെയ്താൽ മാത്രമേ പാറ്റയെ അകറ്റി നിർത്താൻ സാധിക്കുകയുള്ളു. ഇടയ്ക്കിടെ വീട് വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.