ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇത് കിടപ്പുമുറിയിൽ വളർത്തുന്നതിന്റെ ഗുണങ്ങൾ അറിയാം.
life/home Dec 21 2025
Author: Ameena Shirin Image Credits:Getty
Malayalam
സമ്മർദ്ദം കുറയ്ക്കുന്നു
കിടപ്പുമുറിയിൽ ചെടികൾ വളർത്തുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് മുറിക്കുള്ളിൽ ശാന്തമായ അന്തരീക്ഷം നൽകുന്നു.
Image credits: Getty
Malayalam
വായു ശുദ്ധീകരിക്കുന്നു
വായുവിനെ ശുദ്ധീകരിക്കാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും. ഇത് അന്തരീക്ഷത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുകയും ശുദ്ധവായു നൽകുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ഓക്സിജൻ പുറത്തുവിടുന്നു
സ്പൈഡർ പ്ലാന്റ് പകൽ സമയങ്ങളിലും രാത്രിയിലും ഓക്സിജനെ പുറത്തുവിടുന്നു. ഇത് മുറിക്കുള്ളിൽ ശുദ്ധവായു ലഭിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ഈർപ്പം നിലനിർത്തുന്നു
സ്പൈഡർ പ്ലാന്റ് ഈർപ്പത്തെ പുറത്തുവിടുന്നു. അതിനാൽ തന്നെ മുറിക്കുള്ളിൽ എപ്പോഴും ഈർപ്പം നിലനിൽക്കുന്നു. ഇത് മുറിക്കുള്ളിൽ വരണ്ട അന്തരീക്ഷം ഉണ്ടാവുന്നതിനെ തടയുന്നു.
Image credits: Getty
Malayalam
ഉറക്കം ലഭിക്കുന്നു
വായുവിനെ ശുദ്ധീകരിക്കാനും, സമ്മർദ്ദം കുറയ്ക്കാനും, ഓക്സിജന്റെ അളവ് കൂട്ടാനും സ്പൈഡർ പ്ലാന്റിന് സാധിക്കും. ഇത് നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
പരിചരണം കുറവാണ്
ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ചെടിക്ക് എപ്പോഴും വെള്ളമൊഴിക്കേണ്ടതില്ല. നേരിട്ടല്ലാത്ത പ്രകാശമാണ് ചെടിക്ക് ആവശ്യം.
Image credits: Getty
Malayalam
സുരക്ഷിതമാണ്
സ്പൈഡർ പ്ലാന്റ് സുരക്ഷിതമായി കിടപ്പുമുറിയിൽ വളർത്താൻ സാധിക്കും. മനുഷ്യർക്കോ മൃഗങ്ങൾക്കോ ഇത് ദോഷമുണ്ടാക്കുന്നില്ല.
Image credits: Getty
Malayalam
ഭംഗി നൽകുന്നു
കിടപ്പുമുറിയിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നത് മുറിക്ക് കൂടുതൽ ഭംഗി നൽകുന്നു. പച്ചയും മഞ്ഞയും കലർന്ന ഇലകളാണ് ചെടിക്കുള്ളത്.