വീട്ടിലെ ഉറുമ്പ് ശല്യം ഇനി എളുപ്പം അകറ്റാം ; ഇതാ 5 മാർഗങ്ങൾ
life/home May 07 2026
Author: Resmi Sreekumar Image Credits:Getty
Malayalam
കറുവപ്പട്ട പൊടി
ഉറുമ്പുകൾ വീട്ടിൽ കാണപ്പെടുന്ന ഭാഗത്ത് അല്പം കറുവപ്പട്ട പൊടി വിതറുക. വാതിൽ മൂലകളിലും, ജനാലകളിലും അലമാരകളിലും ഇത് വിതറുന്നത് പ്രത്യേകിച്ചും ഗുണം ചെയ്യും.
Image credits: Getty
Malayalam
നാരങ്ങ
ഉറുമ്പുകളുടെ പ്രവേശന കവാടങ്ങളിൽ നാരങ്ങ നീര് പിഴിഞ്ഞൊഴിക്കുകയോ നാരങ്ങ തൊലി വയ്ക്കുകയോ ചെയ്യുന്നത് ഉറുമ്പുകളെ അകറ്റും.
Image credits: pinterest
Malayalam
ഉപ്പ്
ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ ഉപ്പ് വിതറുന്നതും വെള്ളത്തിൽ ഉപ്പ് കലക്കി സ്പ്രേ ചെയ്യുന്നതും ഗുണകരമാണ്.
Image credits: Getty
Malayalam
വറ്റൽമുളക്
ഉണങ്ങിയ വറ്റൽമുളക് ചതച്ച് ഉറുമ്പ് വരുന്ന സ്ഥലങ്ങളിൽ ഇട്ടാൽ അവ ഓടിപ്പോകും.
Image credits: Getty
Malayalam
ചോക്ക്
ഉറുമ്പ് വരുന്ന വഴിയിൽ ചോക്ക് കൊണ്ട് വരയ്ക്കുന്നത് അവയുടെ പാതയെ തടസ്സപ്പെടുത്തും. ചോക്കിലെ കാൽസ്യം കാർബണേറ്റ് ഉറുമ്പുകളെ അകറ്റാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
വിനാഗിരി
വെള്ളവും വെളുത്ത വിനാഗിരിയും തുല്യ അളവിൽ എടുത്ത് മിശ്രിതമാക്കുക. ഉറുമ്പുകൾ വരുന്ന പാതകളിൽ ഇത് സ്പ്രേ ചെയ്യുന്നത് ഉറുമ്പുകളെ അകറ്റാൻ സഹായിക്കും.