ഗോതമ്പ് പൊടിയിൽ വെള്ളം ഒഴിച്ച് കുഴയ്ക്കുന്നതിനു മുമ്പായി ഒരു അവക്കാഡോ തൊലിയും കുരുവും കളഞ്ഞ് ഉടച്ചെടുക്കണം. ഇത് ഗോതമ്പ് പൊടിയിലേയ്ക്കു ചേർക്കുക.
Image credits: freepik
Malayalam
ഉപ്പും കുറച്ച് നെയ്യും ചേർത്ത് യോജിപ്പിക്കുക
ആവശ്യത്തിന് ഉപ്പും കുറച്ച് നെയ്യും ചേർത്ത് യോജിപ്പിക്കുക. ഇതിൽ നിന്നും ആവശ്യത്തിന് മാവ് എടുത്ത് ചെറിയ ഉരുളകളാക്കി പരത്താം. ശേഷം സാധാരണ ചപ്പാത്തി ചുട്ടെടുക്കുന്നതുപോലെ ചെയ്യാം.
Image credits: Getty
Malayalam
മാവ് കുഴയ്ക്കുമ്പോൾ അൽപം നെയ്യ് ചേർക്കുക
ചപ്പാത്തി മാവ് കുഴയ്ക്കുമ്പോൾ അൽപം നെയ്യ് ചേർക്കുന്നത് ചപ്പാത്തി സോഫ്റ്റാകാൻ സഹായിക്കും. ഇത് മാവ് കൂടുതൽ സോഫ്റ്റാകാൻ ഗുണകരമാണ്.
Image credits: Getty
Malayalam
തൈര് ചേർത്ത് മാവ് കുഴച്ചെടുക്കാം
ഗോതമ്പ് പൊടിയിലേയ്ക്ക് തൈര് കൂടി ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴച്ചെടുക്കാം. ഒന്നു മുതൽ രണ്ട് മണിക്കൂർ വരെ അത് മാറ്റി വച്ചതിനു ശേഷ ഉപയോഗിക്കാം.
Image credits: Getty
Malayalam
ചൂട് വെള്ളം ഉപയോഗിക്കുക
ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോൾ തണുത്ത വെള്ളത്തിനു പകരം ചൂട് വെള്ളം ഉപയോഗിക്കുക. ഇതും സോഫ്റ്റാകാൻ സഹായിക്കും
Image credits: Pixabay
Malayalam
വെളിച്ചെണ്ണ ചേർത്ത് ചപ്പാത്തി മാവ് കുഴയ്ക്കാം
നെയ്യും തൈരും ഇല്ലെങ്കിൽ കുറച്ച് വെളിച്ചെണ്ണ ചേർത്ത് ചപ്പാത്തി മാവ് കുഴയ്ക്കാം. ഇതും ചപ്പാത്തി കൂടുതൽ സോഫ്റ്റാക്കും.