വീട്ടിൽ റൂം ഹീറ്റർ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ഉപകരണത്തിന് കേടുപാടുകൾ ഉണ്ടാവാനും അപകടങ്ങൾ സംഭവിക്കാനും കാരണമാകുന്നു.
life/home Nov 18 2025
Author: Ameena Shirin Image Credits:Getty
Malayalam
വരണ്ട അന്തരീക്ഷം
ഈർപ്പത്തിന്റെ അളവ് കുറയുന്നതിന് അനുസരിച്ച് മുറിക്കുള്ളിൽ വരണ്ട അന്തരീക്ഷം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഇത് ചർമ്മം വരണ്ട് പോകാൻ കാരണമാകുന്നു.
Image credits: Getty
Malayalam
ശ്വാസ തടസ്സങ്ങൾ
ആസ്മ പോലുള്ള രോഗങ്ങൾ ഉള്ളവർ മുറിയിൽ ഹീറ്റർ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഇത് ശ്വാസ തടസ്സങ്ങൾ, ചുമ എന്നിവയ്ക്ക് കാരണമാകുന്നു.
Image credits: Getty
Malayalam
പൊടിപടലങ്ങൾ
റൂം ഹീറ്റർ ഉപയോഗിക്കുമ്പോൾ പൊടിപടലങ്ങൾ മുറിക്കുള്ളിൽ തങ്ങി നിൽക്കുകയും അലർജി ഉണ്ടാവാനും ഇത് കാരണമാകുന്നു.
Image credits: Getty
Malayalam
കാർബൺ മോണോക്സൈഡ്
ചില സമയങ്ങളിൽ റൂം ഹീറ്ററിൽ നിന്നും കാർബൺ മോണോക്സൈഡ് പോലുള്ള വിഷവാതകങ്ങൾ പുറന്തള്ളാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മുറിക്കുള്ളിൽ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
Image credits: Getty
Malayalam
തീപിടുത്ത സാധ്യത
ശരിയായ രീതിയിൽ പ്രവർത്തിപ്പിക്കാതിരിക്കുന്നത്, വയറിങ്ങിൽ ഉണ്ടാകുന്ന അപാകതകൾ എന്നിവ തീപിടുത്ത സാധ്യത കൂട്ടുന്നു.
Image credits: Getty
Malayalam
അകലം പാലിക്കാം
ഒരു നിശ്ചിതമായ അകലത്തിലാവണം റൂം ഹീറ്റർ വെയ്‌ക്കേണ്ടത്. കർട്ടൻ, ഫർണിച്ചർ, പേപ്പർ തുടങ്ങിയവ ഹീറ്ററിനടുത്ത് സൂക്ഷിക്കരുത്.
Image credits: Getty
Malayalam
ഈർപ്പമുള്ള സ്ഥലങ്ങൾ
ഈർപ്പം തങ്ങി നിൽക്കുന്ന സ്ഥലങ്ങളിൽ ഒരിക്കലും റൂം ഹീറ്റർ വയ്ക്കരുത്. ഇത് ഉപകരണത്തിന് കേടുപാടുകൾ ഉണ്ടാവാനും അപകടങ്ങൾ സംഭവിക്കാനും കാരണമാകുന്നു.