മാലിന്യങ്ങളും ഈർപ്പവുമാണ് പാറ്റയെ കൂടുതൽ ആകർഷിക്കുന്നത്. പ്രകൃതിദത്തമായി പാറ്റയെ തുരത്താൻ ഇങ്ങനെ ചെയ്താൽ മതി.
ഭക്ഷണാവശിഷ്ടങ്ങൾ, മാലിന്യങ്ങൾ, ഈർപ്പം എന്നിവ പാറ്റയെ കൂടുതൽ ആകർഷിക്കുന്നു. അതിനാൽ ഇടയ്ക്കിടെ അടുക്കള വൃത്തിയാക്കിയിടാൻ ശ്രദ്ധിക്കണം.
പുറത്തുനിന്നും വീടിനുള്ളിലേക്ക് പാറ്റയ്ക്ക് കയറാൻ സാധിക്കുന്ന ഇടകളും വിടവുകളും അടയ്ക്കാൻ ശ്രദ്ധിക്കണം.
ബേക്കിംഗ് സോഡയിൽ പഞ്ചസാര ചേർത്ത് അടുക്കളയിൽ വെയ്ക്കാം. ഇത് പാറ്റ കഴിക്കുകയും അതിന് അസ്വസ്ഥതകൾ ഉണ്ടാവാനും കാരണമാകും.
യൂക്കാലിപ്റ്റസ്, റോസ്മേരി, പെപ്പർമിന്റ് തുടങ്ങിയ സുഗന്ധതൈലങ്ങളുടെ ഗന്ധം പാറ്റയ്ക്ക് അതിജീവിക്കാൻ കഴിയാത്തതാണ്.
ഓറഞ്ച്, നാരങ്ങ തോട്, വയണ ഇല എന്നിവയുടെ ഗന്ധം പാറ്റയ്ക്ക് പറ്റാത്തതാണ്. പാറ്റ സ്ഥിരം വരാറുള്ള സ്ഥലങ്ങളിൽ ഇത് ഇടാം.
വിനാഗിരിയുടെ അസിഡിറ്റി നിറഞ്ഞ ഗന്ധം പാറ്റയ്ക്ക് പറ്റാത്തതാണ്. ഇത് പാറ്റ വരാറുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്താൽ മതി.
വെളുത്തുള്ളിയുടെ ശക്തമായ ഗന്ധം പാറ്റയ്ക്ക് അതിജീവിക്കാൻ സാധിക്കില്ല. ഇത് പാറ്റ വരാറുള്ള സ്ഥലങ്ങളിൽ ചതച്ച് ഇട്ടാൽ മതി.
വീട്ടിൽ നിർബന്ധമായും വളർത്തേണ്ട ഔഷധ ഗുണമുള്ള ഇൻഡോർ ചെടികൾ
വീട്ടിൽ വളർത്താൻ പാടില്ലാത്ത 7 ഇൻഡോർ ചെടികൾ
പ്രകൃതിദത്തമായി പാമ്പ് വരുന്നത് തടയാൻ വീട്ടിൽ ഈ ചെടികൾ വളർത്തിയാൽ മതി
വീടിനുള്ളിൽ പ്രയർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്