വീട്ടിൽ ഈച്ചശല്യം കൂടുതലോ? എങ്കിൽ അവയെ തുരത്താൻ ഇതാ ഏഴ് വഴികൾ
life/home Apr 07 2026
Author: Resmi Sreekumar Image Credits:Getty
Malayalam
നാരങ്ങയും ഗ്രാമ്പൂവും
ആദ്യ ഒരു നാരങ്ങ രണ്ടായി മുറിക്കുക. മുറിച്ച നാരങ്ങയുടെ പകുതികളിൽ അഞ്ചോ ആറോ ഗ്രാമ്പൂ കുത്തിവയ്ക്കാം. ഇത് ഈച്ചകൾ അധികമുള്ള സ്ഥലങ്ങളിൽ വയ്ക്കാം.
Image credits: Pinterest
Malayalam
തുളസിയില
ജനലുകൾക്കരികിലോ വാതിലുകൾക്കരികിലോ തുളസിയില വയ്ക്കുന്നത് ഈച്ചകൾ വീടിനകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ സഹായിക്കും. തുളസിയുടെ ഗന്ധം ഈച്ചകൾക്ക് അസഹനീയമായി മാറും.
Image credits: Getty
Malayalam
വിനാഗിരി
വിനാഗിരിയില്‍ കറുവപ്പട്ട ചേര്‍ത്ത് കുറച്ച് മണിക്കൂറുകള്‍ക്കുശേഷം കുറച്ച് ഡിറ്റര്‍ജന്റ് വെള്ളവും ചേര്‍ത്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ നിറച്ച് ഈച്ചയുള്ള സ്ഥലങ്ങളില്‍ തളിക്കുക.
Image credits: social Media
Malayalam
വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
ഈച്ചശല്യം പൂർണ്ണമായും ഒഴിവാക്കാൻ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷ്യവസ്തുക്കൾ തുറന്നു വയ്ക്കാതിരിക്കുക. മാലിന്യം കൃത്യമായി നിർമാർജ്ജനം ചെയ്യണം.
Image credits: Getty
Malayalam
കര്‍പ്പൂരം
ഈച്ചകളെ തുരത്താന്‍ മികച്ച ഒരു വസ്തുവാണ് കര്‍പ്പൂരം. കര്‍പ്പൂരം കത്തിക്കുമ്പോഴുള്ള ഗന്ധം വേഗത്തില്‍ ഈച്ചകളെ അകറ്റും.
Image credits: Freepik
Malayalam
ഉപ്പ് വെള്ളം
ഒരു ഗ്ലാസ് വെള്ളത്തിൽ 2 ടേബിൾസ്പൂൺ ഉപ്പ് കലർത്തി, ഈച്ച ശല്യമുള്ള സ്ഥലങ്ങളിൽ സ്പ്രേ ചെയ്യുക Samayam Malayalam.