Malayalam

തുണിയിൽ ചായക്കറയായോ ?

തുണിയിൽ ചായക്കറയായോ ? എങ്കിൽ കളയാൻ ഇവ ഉപയോ​ഗിച്ചാൽ മതി

Malayalam

വീട്ടിലെ തന്നെ ചില പൊടിക്കെെകൾ ഉപയോ​ഗിച്ച് കറ എളുപ്പം അകറ്റാം

വസ്ത്രങ്ങളില്‍ ചായക്കറ പറ്റിയാൽ പിന്നീട് അത് മാറാൻ വളരെ പ്രയാസമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ വീട്ടിലെ തന്നെ ചില പൊടിക്കെെകൾ ഉപയോ​ഗിച്ച് കറ എളുപ്പം അകറ്റാം.

Image credits: Getty
Malayalam

ലിക്വിഡ് ഡിറ്റര്‍ജന്റ് പുരട്ടി കുറച്ച് നേരം തിരുമുക

തുണി 20 മിനിറ്റ് തണുത്ത വെള്ളത്തില്‍ മുക്കിവച്ചതിന് ശേഷം കറ പറ്റിയ ഭാഗത്ത് ലിക്വിഡ് ഡിറ്റര്‍ജന്റ് പുരട്ടി കുറച്ച് നേരം തിരുമുക. ശേഷം വെള്ളത്തില്‍ കഴുകി ഉണക്കാവുന്നതാണ്.

Image credits: Getty
Malayalam

ബേക്കിംഗ് സോഡ

കറ പറ്റിയ ഭാഗം ബേക്കിംഗ് സോഡ വിതറിയിട്ട് ഒരു രാത്രി മുഴുവനും വച്ചതിന് ശേഷം തൊട്ടടുത്ത ദിവസം കഴുകി എടുക്കുക. ഇതും ചായക്കറ മാറാൻ സഹായകമാണ്.

Image credits: Social Media
Malayalam

വിനാഗിരി

തണുത്ത വെള്ളത്തില്‍ ഒന്നോ രണ്ടോ ടീസ്പൂണ്‍ വിനാഗിരി ഒഴിച്ച് തുണികള്‍ മുക്കി കുറച്ച് സമയം മാറ്റിവച്ചതിന് ശേഷം വെള്ളത്തില്‍ തുണി കഴുകുന്നതും കറ കളയാന്‍ സഹായിക്കുന്നു.

Image credits: social Media
Malayalam

വിനാഗിരിയും ചെറുനാരങ്ങയും

രണ്ട് സ്പൂൺ വിനാഗിരിയും ചെറുനാരങ്ങയുടെ നീരും യോജിപ്പിച്ച് കറയുള്ള ഭാ​ഗത്ത് പുരട്ടുക. 15 നേരം ഇട്ടേക്കുക. ഇത് കറ മാറ്റാൻ സഹായകമാണ്.

Image credits: Getty
Malayalam

ഉപ്പും സോഡാപ്പൊടിയും

വെള്ളത്തിൽ അല്പം ഉപ്പും സോഡാപ്പൊടിയും ചേർത്ത ശേഷം ആ വെള്ളക്കിൽ തുണി മുക്കിവയ്ക്കുക. 15 മിനുട്ട് കഴി‍ഞ്ഞ് കളയുക. ഇത് കറ മാറാൻ മികച്ച മാർ​ഗമാണ്.

Image credits: Getty

പല്ലിയെ തുരത്താൻ വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് വീടിനുള്ളിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ

അലങ്കാരത്തിന് വീട്ടിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ

അടുക്കളയിൽ വളർത്തേണ്ട പരിചരണം കുറഞ്ഞ ഇൻഡോർ ചെടികൾ