എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് ടോയ്‌ലറ്റ്
എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് ടോയ്‌ലറ്റ്. കാരണം അണുക്കൾ വളരെ വേഗത്തിൽ കൂടാൻ സാധ്യതയുള്ള ഇടം കൂടിയാണ് ടോയ്‌ലറ്റ്.
life/home Mar 30 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ടോയ്‌ലറ്റ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image credits: Getty
Malayalam
ക്ലീനിങ് ഉത്പന്നങ്ങൾ കരുതിവയ്ക്കുക
ബാത്റൂമുകൾ വൃത്തിയാക്കുന്നതിനു വേണ്ടി മാത്രം പ്രത്യേക ക്ലീനിങ് ഉത്പന്നങ്ങൾ കരുതിവയ്ക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം.
Image credits: Getty
Malayalam
അണുനാശിനി അടങ്ങിയ സ്പ്രേകൾ ഉപയോഗിക്കാവുന്നതാണ്
ടോയ്‌ലറ്റിന്റെ പുറംഭാഗം വൃത്തിയാക്കാൻ അണുനാശിനി അടങ്ങിയ സ്പ്രേകൾ ഉപയോഗിക്കാവുന്നതാണ്. ഇവ ടോയ്ലറ്റ് ബൗളിന്റെ പുറംഭാഗം പൂർണ്ണമായും അണുവിമുക്തമാക്കും.
Image credits: Getty
Malayalam
ബാത്ടബ്ബ് വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കാം
ബാത്ടബ്ബ് വൃത്തിയാക്കാനും വിനാഗിരി ഉപയോഗിക്കാം. അല്‍പം വിനാഗിരിയും ഡിഷ് സോപ്പും മിക്‌സ് ചെയ്ത് ബാത്ടബ്ബിലേക്ക് സ്‌പ്രേ ചെയ്യാം. 15 മിനുട്ടിന് ശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
ഒരു ബക്കറ്റില്‍ ചൂടുവെള്ളമെടുത്ത് അതിലേക്ക് രണ്ടു കപ്പ് വിനാഗിരി ഒഴിക്കുക. ചെറിയ ബാത്‌റൂം ആണെങ്കില്‍ ഇതിന്റെ പകുതി അളവില്‍ എടുത്താല്‍ മതിയാകും. ശേഷം തുടച്ചു വൃത്തിയാക്കാം.
Image credits: social media
Malayalam
ആഴ്ചയിൽ രണ്ട് തവണയെങ്കിലും ടോയ്‌ലറ്റ് വൃത്തിയാക്കുക
രണ്ടോ മൂന്നോ ദിവസത്തെ ഇടവേളയിലോ കുറഞ്ഞത് ആഴ്ചയിൽ ഒരു തവണയെങ്കിലുമോ അണുനാശിനി ഉപയോഗിച്ച് ടോയ്‍ലറ്റ് വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.