ഏത് കറിയിലെയും പ്രധാനിയാണ് കറിവേപ്പില. മലയാളികള്‍ക്ക് കറിവേപ്പില ഒഴിച്ചുള്ള കറികള്‍ വളരെ കുറവാണെന്ന് തന്നെ പറയാം.
കറിവേപ്പില വളരെ പെട്ടെന്ന് കേടാകുന്നത് നമ്മൾ കാണാറുള്ള കാഴ്ചയാണ്. ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ കരുതൽ വേണം. ഇലകളിൽ നനവുണ്ടെങ്കിൽ പെട്ടെന്ന് തന്നെ ചീഞ്ഞുപോവാനുള്ള സാധ്യതയുണ്ട്.
ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അല്‍പം മഞ്ഞള്‍പൊടി ചേർത്തിളക്കി അതിൽ കറിവേപ്പില പത്ത് മിനിറ്റോളം മുക്കി വയ്ക്കുക.
ശേഷം വെള്ളമൊഴിച്ചും കൈകൾ ഉപയോഗിച്ചും ഇലകൾ കഴുകി വൃത്തിയാക്കുക. അതിനു ശേഷം വേണം കറിവേപ്പില ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.
ഇലയിൽ നനവുണ്ടെങ്കിൽ പെട്ടെന്ന് തന്നെ ചീഞ്ഞുപോവും. അതിനാൽ ഇലയിലെ നനവ് നന്നായി തുടച്ചു കളഞ്ഞതിനു ശേഷം ഒരു കുപ്പിയിലിട്ട് കറിവേപ്പില സൂക്ഷിച്ചുവയ്ക്കാവുന്നതാണ്.
മറ്റൊരു രീതി നന്നായി വെള്ളത്തിൽ കഴുകിയെടുത്ത കറിവേപ്പില ഒരു ഉണങ്ങിയ ടവ്വലിനു മുകളിൽ വെള്ളം വാർന്നുപോവാനായി വയ്ക്കുക.
ഒരു പേപ്പർ ടവ്വൽ ഉപയോഗിച്ച് ശേഷിക്കുന്ന ജലാംശം ഒപ്പിയെടുക്കുക. ഇലകൾ തണ്ടിൽ നിന്നും വേർപ്പെടുത്തുക. വീണ്ടും മൂന്നു മണിക്കൂറോളം ഉണങ്ങാൻ ഇടുക.
അതിനു ശേഷം ഒരു പ്ലാസ്റ്റിക് ടിൻ എടുത്ത് അതിനകത്ത് ടിഷ്യൂ പേപ്പർ വിരിച്ച് മുകളിലായി കറിവേപ്പില ഇലകൾ നിരത്തിവയ്ക്കുക.
മുകളിലായി വീണ്ടുമൊരു ടിഷ്യൂ പേപ്പർ കൂടി വിരിച്ചതിനു ശേഷം വായു കേറാത്ത രീതിയിൽ പാത്രം അടച്ചു ഫ്രിഡ്ജിൽ വയ്ക്കാം.
കറിവേപ്പില നന്നായി കഴുകി തുടച്ചെടുക്കുക. ശേഷം വെള്ളം മാറ്റിയ കറിവേപ്പില തണ്ടോടു കൂടി തന്നെ ഒരു ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് സിപ്പ് ലോക്ക് കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ്.