Malayalam

ലക്കി ബാംബൂ ശരിയായി വീട്ടിൽ വളർത്തിയാൽ...

അലങ്കാരത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇൻഡോർ സസ്യങ്ങളിലൊന്നാണ് 'ലക്കി ബാംബൂ'. വെള്ളത്തിലും മണ്ണിലും ഒരുപോലെ വളർത്താനാകും. 

Malayalam

വെള്ളത്തിലും മണ്ണിലും വളർത്താം

വെള്ളത്തിൽ വളർത്തുമ്പോൾ പാത്രത്തിന്‍റെ അടിയിൽ ചെറിയ അലങ്കാരക്കല്ലുകൾ ഇട്ടുകൊടുക്കാം. മണ്ണിൽ വളർത്തുമ്പോൾ ചട്ടിയിൽ വെള്ളം കെട്ടിനിൽക്കാത്ത മിശ്രിതം ഉപയോഗിക്കുക.  

Image credits: Asianet News
Malayalam

വെളിച്ചം ക്രമീകരിക്കാം

നേരിട്ട് ശക്തമായ സൂര്യപ്രകാശം അടിക്കുന്നത് ഇലകൾ കരിഞ്ഞുപോകാൻ കാരണമാകും. മുറിക്കുള്ളിൽ വായുസഞ്ചാരമുള്ളതും, പരോക്ഷമായി വെളിച്ചം ലഭിക്കുന്നതുമായ സ്ഥലങ്ങളിൽ ഇവ വെക്കുക.

Image credits: Asianet News
Malayalam

വെള്ളത്തിന്‍റെ ഗുണനിലവാരം

ടാപ്പ് വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ക്ലോറിൻ, ഫ്ലൂറൈഡ് എന്നിവ ചിലപ്പോൾ ഇലകളുടെ അറ്റങ്ങൾ കരിയാൻ കാരണമായേക്കാം. ആഴ്ചയിലൊരിക്കൽ വെള്ളം നിർബന്ധമായും മാറ്റണം.

Image credits: Asianet News
Malayalam

വളപ്രയോഗം ശ്രദ്ധയോടെ

ലക്കി ബാംബൂവിന് അമിതമായി വളം ആവശ്യമായി വരുന്നില്ല.വളർച്ചാ ഘട്ടത്തിൽ മാസത്തിലൊരിക്കൽ മാത്രം നേർപ്പിച്ച ദ്രാവക വളങ്ങൾ നൽകാം. അമിതമായി വളം നൽകുന്നത് ഇലകൾ കരിഞ്ഞുപോകാൻ ഇടയാക്കും.

Image credits: Asianet News
Malayalam

വെട്ടിപ്പരിപാലിക്കലും നട്ടുവളർത്തലും

ചെടിയുടെ ഭംഗി നിലനിർത്താൻ അധികം വളരുന്ന ഭാഗങ്ങൾ വെട്ടിമാറ്റാം. വെട്ടിയെടുക്കുന്ന തണ്ടുകൾ വെള്ളത്തിൽ വെച്ചാൽ പുതിയ വേരുകൾ മുളക്കും. വെട്ടിയ ഭാഗങ്ങളിൽ വാക്സ് പുരട്ടുന്നത് നല്ലതാണ്.

Image credits: Asianet News
Malayalam

ഇക്കാര്യം ശ്രദ്ധിക്കുക

ലക്കി ബാംബൂ ചെടികൾ പൂച്ചകൾക്കും നായ്ക്കൾക്കും വിഷാംശമുള്ളതാണ്. ഇവ തിന്നാനിടയായാൽ ഛർദ്ദി, ഉമിനീർ ഒഴുക്ക് എന്നിവ ഉണ്ടാകാം. ഹാൻഡ്പ്രൂണിങ് കഴിഞ്ഞാൽ കൈകൾ നന്നായി കഴുകാനും ശ്രദ്ധിക്കുക.

Image credits: Asianet News
Malayalam

ഫെങ്‌ഷുയി വിശ്വാസം

വീട്ടിലും ഓഫിസിലും ലക്കി ബാംബു വളർത്തുന്നത് സൗഭാഗ്യവും സമ്പത്തും പോസിറ്റിവ് എനർജിയും നിറയ്ക്കുമെന്നാണ് ഫെങ്‌ഷുയി വിശ്വാസം.

Image credits: Asianet News

വീടിനുള്ളിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

മഴക്കാലത്ത് കൊതുകിനെ തുരത്താൻ വീട്ടിൽ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ

ബാൽക്കണിയിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ

വായു ശുദ്ധീകരിക്കുന്നതിന് വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 6 ചെടികൾ