ഇങ്ങനെ ചെയ്താൽ മതി, മല്ലിയില ദിവസങ്ങളോളം കേടുകൂടാതിരിക്കും
മല്ലിയില കേടുകൂടാതെ ദിവസങ്ങളോളം ഫ്രഷ് ആയി സൂക്ഷിക്കാൻ ഇതാ അഞ്ച് ടിപ്സ്.
life/home Apr 09 2026
Author: Resmi Sreekumar Image Credits:Getty
Malayalam
ആദ്യത്തെ ടിപ്സ്
ഒരു പാത്രം വെള്ളത്തില്‍ 1 ടീസ്പൂണ്‍ മഞ്ഞള്‍ ചേർക്കുക. ശേഷം 30 മിനുട്ട് നേരം മല്ലിയില വെള്ളത്തിലിട്ട് വയ്ക്കുക. ശേഷം നന്നായി കഴുകി, പൂര്‍ണമായി ഉണക്കി ബോക്ടസിൽ സൂക്ഷിക്കുക.
Image credits: Getty
Malayalam
ടിഷ്യൂ പേപ്പർ രീതി
മല്ലിയിലയിലെ ചീഞ്ഞ ഇലകൾ നീക്കം ചെയ്ത് കഴുകി ഉണക്കിയ ശേഷം, ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് വായു കടക്കാത്ത എയർടൈറ്റ് കണ്ടെയ്നറിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക.
Image credits: Getty
Malayalam
രണ്ടാമത്തെ ടിപ്സ്
വേരോടെയുള്ള മല്ലിയിലയുടെ അറ്റം അല്പം മുറിച്ച ശേഷം വെള്ളം നിറച്ച ഗ്ലാസിൽ വച്ച്, മുകൾഭാഗം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടി ഫ്രിഡ്ജിൽ സൂക്ഷിക്കുക.
Image credits: Getty
Malayalam
പാത്രത്തിൽ സൂക്ഷിക്കുക
കൂടാതെ, ഇലകൾ നന്നായി ഉണക്കി, ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുന്നതും ഫലപ്രദമാണ്.
Image credits: Getty
Malayalam
വെള്ളത്തിൽ സൂക്ഷിക്കൽ
ഒരു ഗ്ലാസിൽ പകുതിയോളം വെള്ളമെടുത്ത് അതിൽ മല്ലിയിലയുടെ തണ്ട് മുങ്ങിയിരിക്കത്തക്കവിധം വയ്ക്കുക. ഓരോ 48 മണിക്കൂറിലും വെള്ളം മാറ്റുന്നത് ഇലകൾ കൂടുതൽ കാലം കേടാകാതിരിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
വിനാഗിരി ഉപയോഗം
മല്ലിയില വിനാഗിരി ചേർത്ത വെള്ളത്തിൽ കഴുകുന്നത് വിഷാംശവും ചെളിയും നീക്കം ചെയ്യാനും ഇലകൾ വേഗം കേടാകാതിരിക്കാനും സഹായിക്കും.
Image credits: Getty
Malayalam
നല്ല പച്ചനിറമുള്ള ഇലകളും നോക്കി വാങ്ങുക.
മല്ലിയില വാങ്ങുമ്പോള്‍ ഉറപ്പുള്ള തണ്ടുകളും നല്ല പച്ചനിറമുള്ള ഇലകളും നോക്കി വാങ്ങുക. മഞ്ഞളിച്ചതോ അഴുകിയതോ ആയ പാടുകളുള്ള മല്ലിയിലകള്‍ ഒഴിവാക്കുക.