വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നത് ഇന്നൊരു ട്രെൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ ചെടിക്കും അതിന്റേതായ ഗുണങ്ങളുണ്ട്. ഈ ചെടികൾ പോട്ടിൽ വളർത്തൂ.
ഉയരത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. പ്രകാശമില്ലെങ്കിലും ചെടി നന്നായി വളരും. പോട്ടിലും എളുപ്പം വളരുന്ന ചെടിയാണിത്.
പച്ച നിറത്തിലുള്ള ഇലകളും വെള്ള പൂക്കളും ചെടിയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. ചെറിയ പരിചരണത്തോടെ പോട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
തിളക്കവും കട്ടിയുമുള്ള ഇലയാണ് സിസി പ്ലാന്റിനുള്ളത്. ഈ ചെടി പോട്ടിൽ എളുപ്പം വളർത്താൻ സാധിക്കും. കൂടുതൽ പരിചരണവും ആവശ്യം വരുന്നില്ല.
കട്ടിയും തിളക്കവുമുള്ള ഇലയാണ് റബ്ബർ പ്ലാന്റിനുള്ളത്. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം. ഇത് പോട്ടിലും വളരുന്ന ചെടിയാണ്.
ഇലയാണ് കലാത്തിയ ചെടിയെ മറ്റുള്ളതിൽനിന്നും വ്യത്യസ്തമാക്കുന്നത്. ഈർപ്പം ഇഷ്ടമുള്ള ചെടിയാണിത്. പോട്ടിലും കലാത്തിയ വളർത്താൻ സാധിക്കും.
മനോഹരമായ ചെടിയാണ് സ്ട്രിംഗ് ഓഫ് പേൾസ്. ഇതിന്റെ ബീഡുപോലെയുള്ള ഇലകൾ ചെടിയെ കൂടുതൽ ഭംഗിയുള്ളതാക്കുന്നു. പോട്ടിൽ വളർത്തുന്നതാണ് ഉചിതം.
ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ചെടിയാണ് മണി പ്ലാന്റ്. ഇത് പോട്ടിൽ വളർത്തുന്നതാണ് ഉചിതം. ഇത് ഷെൽഫിലും ഹാങ്ങ് ചെയ്തും വളർത്താൻ സാധിക്കും.
ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്
സൂര്യപ്രകാശമേൽക്കാതെ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്
സ്‌നേക് പ്ലാന്റ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്