കാലാവസ്ഥ ഏതുതന്നെയായാലും വീട്ടിൽ കൊതുകിന്റെ ശല്യം എപ്പോഴും ഉണ്ടാകുന്നു. കൊതുകിനെ തുരത്താൻ ഈ ചെടികൾ വളർത്തൂ.
കൊതുകിനെ അകറ്റി നിർത്താൻ നല്ലതാണ് സിട്രോണെല്ല. ഇതിന്റെ ശക്തമായ ഗന്ധം കൊതുകിന് അതിജീവിക്കാൻ സാധിക്കില്ല.
നിരവധി ഉപയോഗങ്ങളുള്ള ചെടിയാണ് റോസ്‌മേരി. ഇതിന്റെ ശക്തമായ ഗന്ധം കൊതുകിന് പറ്റാത്തതാണ്.
ലാവണ്ടർ ചെടിയുടെ സുഗന്ധം ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ കൊതുകിന് ഈ ചെടിയുടെ ഗന്ധം അസ്വസ്ഥത ഉണ്ടാക്കുന്നു.
ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് പുതിന. ഇതിന് കൊതുകിനെ അകറ്റി നിർത്താൻ കഴിയും.
നിരവധി ഗുണങ്ങൾ അടങ്ങിയ ബേസിൽ ചെടിക്ക് കൊതുകിനെ തുരത്താനും സാധിക്കും. വീടിനുള്ളിലോ പുറത്തോ ഇത് വളർത്താവുന്നതാണ്.
ജമന്തിച്ചെടി ഇല്ലാത്ത വീടുകൾ കുറവായിരിക്കും. കൊതുകിനെ അകറ്റി നിർത്താനും ഈ ചെടി വളർത്തുന്നത് നല്ലതാണ്.
കർപ്പൂരതുളസിയുടെ ശക്തമായ ഗന്ധം കൊതുകുകൾക്ക് ഇഷ്ടമില്ലാത്തതാണ്. ഇത് വീടിനുള്ളിലോ പുറത്തോ വളർത്താവുന്നതാണ്.
വീട്ടിൽ റൂം ഹീറ്റർ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
വീടിനുള്ളിൽ പൊടിപടലങ്ങൾ കൂടുന്നതിന്റെ 7 പ്രധാന കാരണങ്ങൾ ഇതാണ്
വാഷ്‌റൂമിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
അടുക്കളയിൽ ഇംഗ്ലീഷ് ഐവി വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്