ഭക്ഷണം ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകും. ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കേണ്ടത് എങ്ങനെയാണെന്ന് അറിയാം.
life/home Nov 07 2025
Author: Ameena Shirin Image Credits:Getty
Malayalam
പഴങ്ങൾ
എല്ലാത്തരം പഴങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയില്ല. ആപ്പിൾ, ഓറഞ്ച്, മാതളം എന്നിവ ഫ്രിഡ്ജിൽ സൂക്ഷിക്കാം. വാഴപ്പഴം, മാങ്ങ, പപ്പായ തുടങ്ങിയവ റൂം ടെമ്പറേച്ചറിലാണ് സൂക്ഷിക്കേണ്ടത്.
Image credits: Getty
Malayalam
ബാക്കിവന്ന ഭക്ഷണങ്ങൾ
ബാക്കിവന്ന ഭക്ഷണങ്ങൾ മൂന്ന് ദിവസത്തിൽ കൂടുതൽ സൂക്ഷിക്കാൻ പാടില്ല. ഇത് കട്ടികുറഞ്ഞ പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
Image credits: Getty
Malayalam
സുഗന്ധവ്യഞ്ജനങ്ങൾ
ഈർപ്പവും അധികം വെളിച്ചവുമില്ലാത്ത സ്ഥലത്ത് വായുകടക്കാത്ത പാത്രത്തിലാക്കിയാവണം സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കേണ്ടത്.
Image credits: Getty
Malayalam
ഔഷധ സസ്യങ്ങൾ
പുതിന, മല്ലിയില തുടങ്ങിയ ഔഷധ സസ്യങ്ങൾ തണ്ട് മുറിച്ച് സൂക്ഷിക്കുന്നതാണ് ഉചിതം. ശേഷം വെള്ളം നിറച്ച പാത്രത്തിൽ ഇലകൾ അയഞ്ഞ രീതിയിൽ പൊതിഞ്ഞ് സൂക്ഷിക്കാവുന്നതാണ്.
Image credits: Getty
Malayalam
ക്ഷീര ഉത്പന്നങ്ങൾ
പാൽ, തൈര്, ചീസ് തുടങ്ങിയവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഉചിതം. അതേസമയം ഇത്തരം സാധനങ്ങൾ ഡോറിന്റെ സൈഡിൽ സൂക്ഷിക്കാൻ പാടില്ല. ഇവിടെ ടെമ്പറേച്ചർ മാറിക്കൊണ്ടിരിക്കുന്നു.
Image credits: Getty
Malayalam
ബ്രെഡ്
ബ്രെഡ് കൂടുതൽ ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണം. അധിക ദിവസത്തേക്കാണെങ്കിൽ ഫ്രീസറിൽ വെക്കുന്നതാണ് നല്ലത്.
Image credits: Getty
Malayalam
പരിശോധിക്കാം
പഴങ്ങളും പച്ചക്കറികളും ഇടയ്ക്കിടെ പരിശോധിച്ച് കേടുവന്നിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. കേടുവന്നവ ഉണ്ടെങ്കിൽ ഉടൻ അതിനെ നീക്കം ചെയ്യാനും ശ്രദ്ധിക്കണം.