അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പാചകവാതക ഗ്യാസ്. ഇത് പാഴാകാതെ ഉപയോഗിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
ഭക്ഷണം പാകം ചെയ്യുമ്പോൾ പാത്രം നന്നായി അടയ്ക്കാൻ ശ്രദ്ധിക്കണം. ഇത് ശരിയായ രീതിയിൽ ചൂട് ലഭിക്കാനും ഭക്ഷണം പെട്ടെന്ന് പാകമായി കിട്ടാനും സഹായിക്കുന്നു.
ബർണറിന് ചേരുന്ന വിധത്തിലുള്ള പാത്രമായിരിക്കണം പാചകം ചെയ്യാൻ തെരഞ്ഞെടുക്കേണ്ടത്. ചെറിയ ബർണറിന് വലിയ പാത്രം വെയ്ക്കുന്നത് ഒഴിവാക്കാം.
ബീൻസ്, പയർ, അരി തുടങ്ങിയ ഭക്ഷണ സാധനങ്ങൾ പാകം ചെയ്യുന്നതിന് മുമ്പ് വെള്ളത്തിൽ കുതിർക്കുന്നത് നല്ലതായിരിക്കും. ഇത് പാചകം വേഗത്തിലാക്കുന്നു.
ഭക്ഷണ സാധനങ്ങൾ ഒരുമിച്ച് പാകം ചെയ്തെടുക്കാൻ ശ്രദ്ധിക്കണം. ഇടയ്ക്കിടെ പാകം ചെയ്യുന്നതിനേക്കാളും ഒരുമിച്ച് പാകം ചെയ്യുന്നതാണ് നല്ലത്.
ബർണറിൽ അഴുക്ക് പറ്റിയിരുന്നാൽ ഗ്യാസ് വരുന്നതിനെ തടയുകയും പാകമാകാൻ കൂടുതൽ സമയം ചിലവഴിക്കേണ്ടിയും വരുന്നു. ബർണർ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
പ്രഷർ കുക്കർ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് പാചകം എളുപ്പമാക്കുന്നു. ഇതിലൂടെ ഗ്യാസ് പാഴാകുന്നതിനെ തടയാനും സാധിക്കും.
ഭക്ഷണ സാധനങ്ങൾ എപ്പോഴും ചെറുതീയിലിട്ട് പാകം ചെയ്യാൻ ശ്രദ്ധിക്കണം. ഇത് ഭക്ഷണം നന്നായി പാകമായി കിട്ടാൻ സഹായിക്കുന്നു.
പ്രകൃതിദത്തമായി വായുവിനെ ശുദ്ധീകരിക്കാൻ വീട്ടിൽ ഈ ഇൻഡോർ ചെടികൾ വളർത്തൂ
തണുപ്പുകാലത്ത് വീടിനുള്ളിൽ വസ്ത്രങ്ങൾ ഉണക്കാനിടുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ
വീട്ടിൽ എളുപ്പം വളർത്താവുന്ന ചുവപ്പ് നിറമുള്ള 7 ഇൻഡോർ ചെടികൾ
വീട്ടിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്