Malayalam

ഗ്യാസ് സ്റ്റൗ

ഗ്യാസ് സ്റ്റൗ ഉപയോഗിക്കാത്ത വീടുകൾ ഇന്നുണ്ടാവില്ല. എന്നാൽ സ്റ്റൗ ഉപയോഗിക്കുമ്പോൾ ചില അബദ്ധങ്ങൾ നമ്മൾ ഒഴിവാക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.

Malayalam

ശരിയായ സ്ഥലത്ത് വെയ്ക്കാം

നല്ല വായുസഞ്ചാരമുള്ള സ്ഥലത്താവണം ഗ്യാസ് സ്റ്റൗ വെയ്‌ക്കേണ്ടത്. വായു തങ്ങിനിൽക്കുന്നത് അപകടങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.

Image credits: Getty
Malayalam

വൃത്തിയാക്കാതിരിക്കുക

പാചകം ചെയ്യുന്നതുകൊണ്ട് തന്നെ എപ്പോഴും അഴുക്കും കറയും പറ്റിയിരിക്കാൻ സാധ്യത കൂടുതലാണ്. ഗ്യാസ് സ്റ്റൗ നന്നായി പ്രവർത്തിക്കുന്നതിന് ഇത് ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

Image credits: Getty
Malayalam

ക്ലീനറുകൾ ഉപയോഗിക്കുന്നത്

ശക്തമായ ക്ലീനറുകൾ ഉപയോഗിച്ച് ഗ്യാസ് സ്റ്റൗ വൃത്തിയാക്കുന്നത് ഒഴിവാക്കണം. ഇത് ഗ്യാസ് സ്റ്റൗവിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകും.

Image credits: Getty
Malayalam

ഉപയോഗിക്കുന്ന പാത്രങ്ങൾ

നിങ്ങളുടെ ഗ്യാസ് സ്റ്റൗവിന് അനുയോജ്യമായ പാത്രങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ സ്റ്റൗവിന് കേടുപാടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.

Image credits: Getty
Malayalam

ഭാരം കൂടിയ പാത്രങ്ങൾ

ഗ്ലാസ് സ്റ്റൗ ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭാരം കൂടിയ പാത്രങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാം.

Image credits: Getty
Malayalam

എലികളെ സൂക്ഷിക്കാം

വീട്ടിൽ എലികൾ ഉണ്ടെങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു.

Image credits: Getty
Malayalam

ഈർപ്പം തങ്ങി നിൽക്കുന്നത്

അടുക്കളയിൽ ഈർപ്പം തങ്ങി നിൽക്കുന്നതും ഉപകരണങ്ങൾ കേടുവരാൻ കാരണമാകുന്നു. ഈർപ്പം കൂടുന്നതിന് അനുസരിച്ച് ഗ്യാസ് സ്റ്റൗ തുരുമ്പെടുക്കാൻ സാധ്യതയുണ്ട്.

Image credits: Getty

ലിവിങ് റൂമിൽ നിർബന്ധമായും വളർത്തേണ്ട 7 ട്രോപ്പിക്കൽ ചെടികൾ

അപ്പാർട്മെന്റിൽ എളുപ്പം വളർത്താൻ പറ്റിയ 7 വള്ളിച്ചെടികൾ

വിന്ററിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ

ചെറിയ സൂര്യപ്രകാശത്തിൽ എളുപ്പം വളരുന്ന 7 ഇൻഡോർ ചെടികൾ