ശരിയായ രീതിയിൽ പച്ചക്കറികൾ സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകുന്നു. മഴക്കാലത്ത് പച്ചക്കറികൾ കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
life/home Nov 01 2025
Author: Ameena Shirin Image Credits:Getty
Malayalam
കഴുകാം
മഴക്കാലത്ത് പ്രാണികളുടെ ശല്യം വർധിക്കുന്നു. അതിനാൽ തന്നെ പച്ചക്കറികൾ നന്നായി കഴുകിയതിന് ശേഷം ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.
Image credits: Getty
Malayalam
വേരുകൾ കളയാം
ഇലക്കറികളിലെ വേരുകൾ മുറിച്ചു മാറ്റിയതിന് ശേഷം മാത്രം സൂക്ഷിക്കാൻ ശ്രദ്ധിക്കണം. കാരണം ഇതിൽ അഴുക്കും അണുക്കളും ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
Image credits: Getty
Malayalam
വായുസഞ്ചാരം
നല്ല വായുസഞ്ചാരമുള്ള സ്ഥലത്താവണം പച്ചക്കറികൾ സൂക്ഷിക്കേണ്ടത്. ഈർപ്പം തങ്ങി നിന്നാൽ ഇത് പെട്ടെന്ന് ഇല്ലാതാകുന്നു.
Image credits: Getty
Malayalam
ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ
ഫ്രിഡ്ജ് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം പച്ചക്കറികൾ സൂക്ഷിക്കാം. അണുക്കൾ ഉണ്ടായാൽ പച്ചക്കറികൾ പെട്ടെന്ന് കേടായിപ്പോകുന്നു.
Image credits: Getty
Malayalam
ഒരുമിച്ച് സൂക്ഷിക്കരുത്
പച്ചക്കറികളും പഴങ്ങളും ഒരുമിച്ച് സൂക്ഷിക്കുന്നത് ഒഴിവാക്കണം. പഴുത്ത പഴങ്ങളിൽ നിന്നും എത്തിലീൻ പുറന്തള്ളുന്നതുകൊണ്ട് തന്നെ പച്ചക്കറികൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു.
Image credits: Getty
Malayalam
വായുകടക്കാത്ത പാത്രം
പച്ചക്കറികൾ വായുകടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കുന്നതാണ് ഉചിതം. വായു സമ്പർക്കം ഉണ്ടാവുമ്പോൾ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു.
Image credits: Getty
Malayalam
ഇങ്ങനെ ചെയ്യാം
വെളുത്തുള്ളി, വേപ്പില, കറിവവേപ്പില എന്നിവ പച്ചക്കറികൾക്കൊപ്പം സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ഇത് പച്ചക്കറികൾ കേടുവരുന്നതിനെ തടയുന്നു.