അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് മുട്ട. ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കിയില്ലെങ്കിൽ ഇത് പെട്ടെന്ന് കേടാകുന്നു.
മുട്ടത്തോടിൽ ബ്ലൂം എന്ന സംരക്ഷണ പാളിയുണ്ട്. ഇതിൽ ധാരാളം സുഷിരങ്ങളുമുണ്ട്. ഇത് അണുക്കളിൽ നിന്നും മുട്ടയെ സംരക്ഷിക്കുന്നു.
മുട്ട കഴുകുമ്പോൾ ഈ സംരക്ഷണ പാളിക്ക് കേടുപാടുകൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അതിനാൽ തന്നെ അഴുക്കില്ലെങ്കിൽ മുട്ട കഴുകുന്നത് ഒഴിവാക്കാം.
മുട്ടയിൽ അഴുക്കുണ്ടെങ്കിൽ ചെറുചൂട് വെള്ളം ഉപയോഗിച്ച് കഴുകാവുന്നതാണ്. ശേഷം നന്നായി ഉണക്കാനും മറക്കരുത്. ഇല്ലെങ്കിൽ അണുക്കൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
മുട്ട കടയിൽ നിന്നും വാങ്ങുന്നതിന് മുന്നേ പൊട്ടലും അഴുക്കും ഇല്ലെന്ന് ഉറപ്പ് വരുത്തണം.
മൃദുലമായ രീതിയിൽ ശ്രദ്ധയോടെയാവണം മുട്ട കഴുകി വൃത്തിയാക്കേണ്ടത്.
മുട്ട കഴുകി ഉണക്കിയതിന് ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ മറക്കരുത്.
ആവശ്യമില്ലെങ്കിൽ മുട്ട കഴുകുന്നത് ഒഴിവാക്കണം. ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കിയില്ലെങ്കിൽ മുട്ട കേടുവരാൻ സാധ്യത കൂടുതലാണ്.
വീട്ടിൽ ഓരോ മുറികളിലും വളർത്തേണ്ട ഇൻഡോർ ചെടികൾ ഇതാണ്
ഇൻഡോറായി വളർത്താൻ സാധിക്കുന്ന പൂക്കളുള്ള 7 ചെടികൾ ഇതാണ്
ഭക്ഷ്യജന്യ രോഗങ്ങൾ തടയാൻ അടുക്കളയിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്
മഴക്കാലത്ത് വീടിനുള്ളിൽ വായുസഞ്ചാരം മെച്ചപ്പെടുത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ