Malayalam

ദുർഗന്ധം അകറ്റാം

ബാത്റൂമിനുള്ളിൽ ദുർഗന്ധം ഉണ്ടാവുന്നതിന് പലതാണ് കാരണങ്ങൾ ഉള്ളത്. ദുർഗന്ധത്തെ അകറ്റാൻ ഇത്രയും ചെയ്താൽ മതി.

Malayalam

നാരങ്ങ

നാരങ്ങയുടെ പ്രകൃതിദത്തമായ ഗന്ധം ദുർഗന്ധത്തെ അകറ്റുന്നു. ചെറിയ ബൗളിൽ നാരങ്ങ മുറിച്ച് ബാത്‌റൂമിൽ സൂക്ഷിക്കാം.

Image credits: Getty
Malayalam

ബേക്കിംഗ് സോഡ

ദുർഗന്ധത്തെ അകറ്റാൻ ബേക്കിംഗ് സോഡയും നല്ലതാണ്. നന്നായി ഉണക്കി പൊടിച്ചെടുത്ത നാരങ്ങയ്ക്കൊപ്പം ബേക്കിംഗ് സോഡ ചേർത്ത് ബാത്‌റൂമിൽ വയ്ക്കാം.

Image credits: Getty
Malayalam

കാപ്പിപ്പൊടി

ദുർഗന്ധത്തെ ആഗിരണം ചെയ്തെടുക്കാൻ കാപ്പിപ്പൊടിക്കും സാധിക്കും. ഒരു ബൗളിൽ കുറച്ച് കാപ്പിപ്പൊടിയെടുത്ത് ബാത്റൂമിനുള്ളിൽ സൂക്ഷിച്ചാൽ മതി.

Image credits: Getty
Malayalam

പുതിന

നിരവധി ഗുണങ്ങൾ അടങ്ങിയ പുതിനയ്ക്ക് ദുർഗന്ധത്തെ അകറ്റാനും സാധിക്കും. പുതിനയില നന്നായി പൊടിച്ചെടുത്തതിന് ശേഷം ബാത്റൂമിനുള്ളിൽ സൂക്ഷിച്ചാൽ മതി.

Image credits: Getty
Malayalam

ഓറഞ്ച് തോട്

നല്ല സുഗന്ധമുള്ളതാണ് ഓറഞ്ചിന്റെ തോട്. ഇത് കർപ്പൂരത്തിനൊപ്പം ജനാലയുടെ ഭാഗത്തായി വയ്ക്കാം. ഇങ്ങനെ ചെയ്യുന്നത് ദുർഗന്ധത്തെ എളുപ്പം അകറ്റുന്നു.

Image credits: Getty
Malayalam

തേയിലക്കൊത്ത്

തേയിലക്കൊത്ത് സുഗന്ധ തൈലത്തിനൊപ്പം ചേർത്ത് ഒരു പാത്രത്തിലാക്കി ബാത്റൂമിനുള്ളിൽ സൂക്ഷിക്കാം. ഇത് എളുപ്പം ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

വൃത്തിയാക്കാം

ബാത്റൂം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങളും അഴുക്കും ഉണ്ടാകുമ്പോൾ ദുർഗന്ധത്തെ തടയാൻ സാധിക്കില്ല.

Image credits: Getty

മഴക്കാലത്ത് സിസി പ്ലാന്റ് വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

വീട്ടിൽ റോസ് വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ ഇതാണ്

വീട്ടിൽ പാറ്റ വരുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്

വീട്ടിൽ പ്രയർ പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്