Malayalam

ഇൻഡോർ ചെടികൾ

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്താൻ ആഗ്രഹിക്കുന്നുണ്ടോ. എങ്കിൽ ഈ ചെടികൾ തെരഞ്ഞെടുക്കാം. ഉയരത്തിൽ വളരുന്ന ഇൻഡോർ ചെടികൾ ഇതാണ്.

Malayalam

വൈറ്റ് ബേർഡ് ഓഫ് പാരഡൈസ്

ട്രോപ്പിക്കൽ ലുക്ക് ഉള്ള ചെടിയാണ് വൈറ്റ് ബേർഡ് ഓഫ് പാരഡൈസ്. ഇതിന് സൂര്യപ്രകാശവും വെള്ളവും ആവശ്യമാണ്. 8 അടി വരെ ഇത് ഉയരും.

Image credits: Getty
Malayalam

മോൻസ്റ്റെറ

വലിപ്പമുള്ള ചെടിയാണ് മോൻസ്റ്റെറ. 15 അടി വരെ ഉയരത്തിൽ ചെടി വളരും. ചെടിക്ക് പ്രകാശവും വെള്ളവും ആവശ്യമാണ്. ശരിയായ രീതിയിൽ പരിചരിച്ചാൽ ചെടി നന്നായി വളരും.

Image credits: Getty
Malayalam

ഫിഡിൽ ലീഫ് ഫിഗ്

10 അടിയോളം ഉയരത്തിൽ വളരുന്ന ചെടിയാണ് ഫിഡിൽ ലീഫ് ഫിഗ്. ഇതിന് സൂര്യപ്രകാശം ആവശ്യമാണ്. ശരിയായ രീതിയിൽ പരിചരിച്ചാൽ ചെടി നന്നായി വളരും.

Image credits: Getty
Malayalam

മജസ്റ്റി പാം

ട്രോപ്പിക്കൽ പ്ലാന്റാണ് മജസ്റ്റി പാം. 12 അടി വരെ ഉയരത്തിൽ ഇത് വളരും. നല്ല പ്രകാശവും വെള്ളവും ചെടിക്ക് ആവശ്യമാണ്. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണിത്.

Image credits: Getty
Malayalam

റബ്ബർ ട്രീ

വലിപ്പമുള്ള ചെടിയാണ് റബ്ബർ ട്രീ. ഇതിന്റെ കട്ടിയും തിളക്കവുമുള്ള ഇലകൾ ചെടിയെ വ്യത്യസ്തമാക്കുന്നു. 10 അടി വരെ ഉയരത്തിൽ ചെടി വളരാറുണ്ട്.

Image credits: Getty
Malayalam

സ്‌നേക് പ്ലാന്റ്

ഉയരത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. 4 അടി വരെ ഉയരവും 2 അടി വീതിയിലുമാണ് സ്‌നേക് പ്ലാന്റ് വളരുന്നത്. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം.

Image credits: Getty
Malayalam

ഫിക്കസ്

ബനാന ലീഫ് ഫിഗ് എന്നും ഈ ചെടിക്ക് പേരുണ്ട്. 10 അടി ഉയരത്തിൽ വരെ ഇതിന് വളരാൻ സാധിക്കും. നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് ചെടിക്ക് ആവശ്യം.

Image credits: Getty

വീട്ടിൽ ചെടികൾ വളർത്തുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

വീട്ടിൽ വെൽനസ് ഗാർഡൻ ഒരുക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് നിർബന്ധമായും വീട്ടിൽ വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

വീട്ടിൽ സ്മാർട്ട് ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ