Malayalam

കരിപിടിച്ച പാത്രങ്ങൾ വെട്ടിതിളങ്ങാൻ ഇതാ അഞ്ച് ടിപ്സ്

കരിപിടിച്ച പാത്രങ്ങൾ വെട്ടിതിളങ്ങാൻ ഇതാ അഞ്ച് ടിപ്സ്

Malayalam

പ്രകൃതിദത്ത മാർഗങ്ങൾ ചെയ്തു നോക്കൂ.

സോപ്പ് ഉപയോഗിച്ച് മാത്രമല്ല സോപ്പില്ലാതെയും എളുപ്പത്തിൽ പാത്രം കഴുകാൻ സാധിക്കും. ഈ പ്രകൃതിദത്ത മാർഗങ്ങൾ ചെയ്തു നോക്കൂ.

Image credits: Getty
Malayalam

ചൂട് വെള്ളം

ചൂട് വെള്ളം ഉപയോഗിച്ച് പാത്രം കഴുകുക. അഴുക്ക് മാത്രമല്ല പറ്റിപ്പിടിച്ച കറയും അണുക്കളും ചൂട് വെള്ളത്തിൽ എളുപ്പം വൃത്തിയാക്കാൻ സാധിക്കുന്നു.

Image credits: Getty
Malayalam

ബേക്കിംഗ് സോഡ

പാത്രം നല്ല വെള്ളത്തിൽ കഴുകിയതിന് ശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടു കൊടുക്കണം. 10 മിനിറ്റ് വച്ചതിന് ശേഷം നന്നായി ഉരച്ച് കഴുകിയാൽ അഴുക്കും കറയും ഇല്ലാതാകുന്നു.

Image credits: Freepik
Malayalam

ഉപ്പും നാരങ്ങയും

ഉപ്പും നാരങ്ങ നീരും ഉപയോ​ഗിച്ച് കരിപിടിച്ച പാത്രങ്ങൾ കഴുകുക.

Image credits: Getty
Malayalam

വിനാഗിരി

മൂന്ന് ടേബിൾ സ്പൂൺ വിനാഗിരി വെള്ളത്തിൽ ചേർത്ത് ലായനി തയാറാക്കണം. ശേഷം ഇതൊരു കുപ്പിയിലാക്കി പാത്രത്തിൽ സ്പ്രേ ചെയ്യാം. ശേഷം സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.

Image credits: social Media
Malayalam

കഞ്ഞിവെള്ളം

കഞ്ഞിവെള്ളത്തിൽ സ്പോഞ്ച് മുക്കിയെടുത്തതിന് ശേഷം പാത്രങ്ങൾ നന്നായി ഉരച്ച് കഴുകണം. കഞ്ഞിവെള്ളത്തിൽ അടങ്ങിയിരിക്കുന്ന സ്റ്റാർച്ച് അഴുക്കുകളെ എളുപ്പത്തിൽ വൃത്തിയാക്കുന്നു.

Image credits: Getty

അടുക്കളയിലെ സിങ്കിലെ കറ ഇനി എളുപ്പം കളയാം ; ഇതാ അഞ്ച് വഴികൾ

ഇങ്ങനെ ചെയ്താൽ മതി, മല്ലിയില ദിവസങ്ങളോളം കേടുകൂടാതിരിക്കും

വീട്ടിൽ ഈച്ചശല്യം കൂടുതലോ? എങ്കിൽ അവയെ തുരത്താൻ ഇതാ ഏഴ് വഴികൾ

കറിയിൽ ഉപ്പ് കൂടിയോ? എങ്കിൽ കുറയ്ക്കാനുള്ള ഏഴ് വഴികൾ