അടുക്കളയിലെ സിങ്കിലെ കറ ഇനി എളുപ്പം കളയാം ; ഇതാ അഞ്ച് വഴികൾ
life/home Apr 09 2026
Author: Resmi Sreekumar Image Credits:Getty
Malayalam
അടുക്കള സിങ്ക് വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി
അടുക്കള ക്യാബിനറ്റും, കൗണ്ടർടോപുകളും വൃത്തിയാക്കുന്നതുപോലെ തന്നെ സിങ്കും നമ്മൾ വൃത്തിയാക്കേണ്ടതുണ്ട്. അടുക്കള സിങ്ക് വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി.
Image credits: Getty
Malayalam
ബേക്കിംഗ് സോഡ
വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്തതിന് ശേഷം സിങ്കിൽ തേച്ചുപിടിപ്പിക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളവും സ്‌ക്രബറും ഉപയോഗിച്ച് നന്നായി കഴുകിയെടുത്താൽ മതി.
Image credits: Freepik
Malayalam
നാരങ്ങാനീരും ബേക്കിങ് സോഡയും
അരക്കപ്പ് നാരങ്ങാനീരും ഒരു ടേബിൾ സ്പൂൺ ബേക്കിങ് സോഡയും യോജിപ്പിച്ച ശേഷം സിങ്കിൽ നന്നായി തേച്ച് പിടിപ്പിക്കുക.10 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളം ഒഴിച്ച് കഴുകുക.
Image credits: pinterest
Malayalam
വിനാഗിരി
സിങ്കിലേക്ക് ബേക്കിംഗ് സോഡ ഇട്ടതിന് ശേഷം അതിലേക്ക് കുറച്ച് വിനാഗിരി ഒഴിക്കാം. അതുകഴിഞ്ഞ് സ്‌ക്രബർ ഉപയോഗിച്ച് നന്നായി വൃത്തിയാക്കിയാൽ മതി.
Image credits: social Media
Malayalam
ഒലിവ് ഓയിൽ
വൃത്തിയുള്ള തുണിയിൽ ഒലിവ് ഓയിൽ എടുത്തതിന് ശേഷം സിങ്ക് നന്നായി തുടച്ചെടുത്താൽ മതി. ഇത് സിങ്കിനെ കൂടുതൽ തിളക്കമുള്ളതാക്കുന്നു.
Image credits: Getty
Malayalam
ചുറ്റുമുള്ള ഭാഗവും വൃത്തിയാക്കേണ്ടതുണ്ട്.
സിങ്ക് വൃത്തിയാക്കുന്നതിനൊപ്പം അതിനു ചുറ്റുമുള്ള ഭാഗവും വൃത്തിയാക്കേണ്ടതുണ്ട്. സ്റ്റീലിൽ നിർമിച്ച സിങ്ക് ആണെങ്കിൽ ബ്ലീച്ച് അടങ്ങിയ ക്ലീനറുകളും പരുക്കൻ സ്ക്രബ്ബുകളും ഉപയോഗിക്കരുത്.