വീട്ടിൽ ചെറിയൊരു അടുക്കളത്തോട്ടം ഒരുക്കാം. ബാൽക്കണിയിൽ ചെറിയ പരിചരണത്തോടെ എളുപ്പം വളർത്താൻ സാധിക്കുന്ന പച്ചക്കറികൾ ഇതാണ്.
life/home Dec 15 2025
Author: Ameena Shirin Image Credits:Getty
Malayalam
സ്‌പ്രിംഗ് ഒനിയൻ
ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന പച്ചക്കറിയാണ് സ്‌പ്രിംഗ് ഒനിയൻ. എന്നാൽ സൂര്യപ്രകാശവും വെള്ളവും ചെടിക്ക് ആവശ്യമാണ്.
Image credits: Getty
Malayalam
പച്ചമുളക്
ചൂടുള്ള അന്തരീക്ഷത്തിലാണ് പച്ചമുളക് വളരുന്നത്. ചെറിയ പരിചരണത്തോടെ വളരുന്ന ഈ ചെടിക്ക് എപ്പോഴും വെള്ളമൊഴിക്കേണ്ടതില്ല.
Image credits: Getty
Malayalam
ഉലുവ
പോട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഉലുവ. ഇത് വേഗത്തിൽ വളരുന്നതുകൊണ്ട് തന്നെ വളം ഉപയോഗിക്കേണ്ടതായി വരുന്നില്ല.
Image credits: Getty
Malayalam
ചീര
ചെറിയ പരിചരണത്തോടെ ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ഇലക്കറിയാണ് ചീര. ചെറിയ അളവിൽ വെള്ളവും കുറച്ച് സൂര്യപ്രകാശവും മാത്രമാണ് ഇതിന് ആവശ്യം.
Image credits: Getty
Malayalam
ലെറ്റൂസ്
വേഗത്തിൽ വളരുന്ന പച്ചക്കറിയാണ് ലെറ്റൂസ്. നേരിട്ടല്ലാത്ത സൂര്യപ്രകാശവും കുറച്ച് വെള്ളവും മാത്രമാണ് ലെറ്റൂസിന് ആവശ്യം.
Image credits: Getty
Malayalam
ചെറി ടൊമാറ്റോ
ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന പച്ചക്കറിയാണ് ചെറി ടൊമാറ്റോ. നല്ല സൂര്യപ്രകാശം ലഭിക്കുകയും ഇടയ്ക്കിടെ വെള്ളമൊഴിക്കുകയും ചെയ്താൽ പച്ചക്കറി നന്നായി വളരും.
Image credits: Getty
Malayalam
റാഡിഷ്
റാഡിഷും എളുപ്പം വളരുന്ന പച്ചക്കറിയാണ്. ചെറിയ സ്ഥലം മതി റാഡിഷിന് വളരാൻ. അതേസമയം ഇടയ്ക്കിടെ വെള്ളമൊഴിക്കാൻ മറക്കരുത്.