Malayalam

പച്ചക്കറിയും പഴങ്ങളും

ദിവസങ്ങളോളം പച്ചക്കറികളും പഴങ്ങളും കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്ത് നോക്കൂ.

Malayalam

ഉരുളകിഴങ്ങ്

തണുപ്പുള്ള അധികം വെളിച്ചമില്ലാത്ത സ്ഥലത്ത് സൂക്ഷിച്ചാൽ ഉരുളകിഴങ്ങ് എത്ര ദിവസംവരെയും കേടുവരാതിരിക്കും. അല്ലെങ്കിൽ വായുകടക്കാത്ത പാത്രത്തിലാക്കിയും സൂക്ഷിക്കാവുന്നതാണ്.

Image credits: Getty
Malayalam

ഓറഞ്ച്

നല്ല വായു സഞ്ചാരമുള്ള പാത്രത്തിലാക്കി സൂക്ഷിച്ചാൽ ഓറഞ്ച് എത്ര ദിവസം വരെയും കേടുവരാതിരിക്കും. സിട്രസും ഇങ്ങനെ സൂക്ഷിക്കാവുന്നതാണ്.

Image credits: Getty
Malayalam

ആപ്പിൾ

ആപ്പിളുകൾ എത്ര മാസംവരെയും കേടുവരാതിരിക്കും. നനവുള്ള ടവലിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി.

Image credits: Getty
Malayalam

ക്യാരറ്റ്

ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഒരു മാസംവരെ ക്യാരറ്റ് കേടുവരാതിരിക്കും. വായുകടക്കാത്ത പാത്രത്തിലാക്കിയും അടച്ച് സൂക്ഷിക്കാവുന്നതാണ്.

Image credits: Getty
Malayalam

സ്ട്രോബെറി

ഈർപ്പമില്ലാത്ത പേപ്പർ ടവലിൽ പൊതിഞ്ഞ് വായു കടക്കാത്ത പാത്രത്തിലാക്കി സ്ട്രോബെറി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇങ്ങനെ ചെയ്താൽ കേടുവരുകയേ ഇല്ല.

Image credits: Getty
Malayalam

ബീറ്റ്റൂട്ട്

ആഴ്ചകളോളം കേടുവരാതിരിക്കുന്ന പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ഇലകൾ മുറിച്ച് മാറ്റിയതിന് ശേഷം കഴുകണം. നന്നായി ഉണക്കിയതിന് ശേഷം പേപ്പർ ടവലിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കാം.

Image credits: Getty
Malayalam

ബ്ലൂബെറി

വായുസഞ്ചാരമുള്ള പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ബ്ലൂബെറി എത്രദിവസം വരെയും കേടുവരാതിരിക്കും. പേപ്പർ ടവൽ ഉപയോഗിച്ച് പൊതിഞ്ഞാൽ ഈർപ്പം ഉണ്ടാവില്ല.

Image credits: Getty

അടുക്കളയിൽ സ്‌നേക് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

അടുക്കള സിങ്ക് വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ

വീട്ടിൽ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാൻ പാടില്ലാത്ത സാധനങ്ങൾ