Malayalam

ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

ബാത്ത്‌റൂമിലെ ദുർഗന്ധത്തെ നേരിടാൻ പരീക്ഷിക്കാവുന്ന ചില ടിപ്സുകള്‍ നോക്കാം.

Malayalam

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ ബാത്ത്റൂമിലെ ദുര്‍ഗന്ധം അകറ്റാന്‍ ഏറെ പ്രയോജനം ചെയ്യും. നിങ്ങളുടെ ബാത്ത്റൂമില്‍ ബേക്കിംഗ് സോഡ ഒരു തുറന്ന കണ്ടെയ്നറില്‍ വെച്ചാൽ മതി, ദുര്‍ഗന്ധം അകറ്റാം.

Image credits: Getty
Malayalam

നാരങ്ങ

ബാത്ത്റൂമിലെ ദുർഗന്ധത്തെ നേരിടാന്‍ നാരങ്ങയും സഹായിക്കും. ഇതിനായി കുറച്ച് നാരങ്ങ കഷ്ണങ്ങള്‍ ബാത്ത്‌റൂമില്‍ വയ്ക്കുക. അല്ലെങ്കിൽ ഒരു പാത്രത്തിൽ നാരങ്ങാനീര് ജനാലയ്ക്കരികിൽ വയ്ക്കുക. 

Image credits: Getty
Malayalam

വിനാഗിരി

ബാത്ത്റൂം കഴുകുന്ന വെള്ളത്തില്‍ കുറച്ച് വിനാഗിരി കൂടി ചേര്‍ക്കുന്നത് ദുര്‍ഗന്ധം അകറ്റാന്‍ സഹായിക്കാം.

Image credits: Getty
Malayalam

ഉപ്പ്

ഉപ്പും വിനാഗിരിയും ചേര്‍ത്ത് ബാത്ത്റൂം കഴുകുന്നതും ദുര്‍ഗന്ധത്തെ അകറ്റാന്‍ സഹായിക്കും.

Image credits: Getty
Malayalam

പുതിനയില, ഗ്രാമ്പൂ

പുതിനയിലയും ഗ്രാമ്പൂയും ചതച്ചെടുത്ത് ബാത്ത്റൂമില്‍ വയ്ക്കുക. ബാത്ത്‌റൂമിലെ ദുര്‍ഗന്ധം മാറാന്‍ ഇത് സഹായിക്കും.

Image credits: Getty
Malayalam

ഓറഞ്ചിന്‍റെ തൊലി

ഓറഞ്ചിന്‍റെ തൊലികൾ കർപ്പൂരവുമായി മിക്‌സ് ചെയ്ത് ബാത്ത്റൂമിന്‍റെ ജനാലയുടെ സമീപം വയ്ക്കുക. ഇതും ദുര്‍ഗന്ധം മാറാന്‍ ഇത് സഹായിക്കും.

Image credits: Getty
Malayalam

ടീ ബാഗുകള്‍

ഉപയോഗം കഴിഞ്ഞ ടീ ബാഗുകൾ ബാത്ത്റൂമിലെ ഒരു ഗ്ലാസ് പാത്രത്തിൽ വയ്ക്കുക. ദുർഗന്ധം അകറ്റാന്‍ ഇതും സഹായിക്കും.

Image credits: Getty

നാൽപത്തിരണ്ടാം വയസില്‍ അമ്മയാകാൻ കത്രീന, ചിത്രം പങ്കുവച്ച് താരം

വായ്‌നാറ്റത്തിന് പിന്നിലെ ഏഴ് കാരണങ്ങള്‍

തലമുടി വളരാന്‍ കറ്റാര്‍വാഴ; ഉപയോഗിക്കേണ്ടത് ഇങ്ങനെ

അടുക്കളയിലുള്ള ഈ ഒരൊറ്റ ചേരുവ മതി തലമുടി പെട്ടെന്ന് വളരാന്‍