ബോളിവുഡ് താരം കത്രീന കൈഫ് അമ്മയാവാന്‍ ഒരുങ്ങുന്നു.
ബോളിവുഡ് താരം കത്രീന കൈഫ് അമ്മയാവാന്‍ ഒരുങ്ങുന്നു. താരം തന്നെയാണ് ഇക്കാര്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചത്.
വിക്കി കൗശലിനൊപ്പം നിറവയറില്‍ നില്‍ക്കുന്ന തന്‍റെ ചിത്രമാണ് കത്രീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ഏറെ സന്തോഷവും നന്ദിയും നിറഞ്ഞ ഹൃദയങ്ങളോടെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച അധ്യായം ആരംഭിക്കാനുള്ള യാത്രയിലാണ് എന്നാണ് താരം കുറിച്ചത്.
42-ാം വയസിലാണ് കത്രീന അമ്മയാവാൻ ഒരുങ്ങുന്നത്.
താരത്തിന്‍റെ പോസ്റ്റിന് താഴെ നിരവധി പേരാണ് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് കമന്‍റുകള്‍ ചെയ്തത്.
2021-ൽ രാജസ്ഥാനിൽ വെച്ചാണ് കത്രീന കൈഫും വിക്കി കൗശലും വിവാഹിതരായത്.
നാല് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
വായ്‌നാറ്റത്തിന് പിന്നിലെ ഏഴ് കാരണങ്ങള്‍
തലമുടി വളരാന്‍ കറ്റാര്‍വാഴ; ഉപയോഗിക്കേണ്ടത് ഇങ്ങനെ
അടുക്കളയിലുള്ള ഈ ഒരൊറ്റ ചേരുവ മതി തലമുടി പെട്ടെന്ന് വളരാന്‍
മനീഷ് മൽഹോത്ര ജൂവലറിയിൽ തിളങ്ങി താരങ്ങൾ