വീട്ടിൽ പല്ലി ശല്യമുണ്ടോ? എങ്കിൽ ഇതാ പല്ലികളെ തുരത്താന്‍ ചില വഴികള്‍
പല്ലികളെ തുരത്താന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്കായി പരീക്ഷിക്കേണ്ട ചില വഴികളെ പരിചയപ്പെടാം.
lifestyle-life Oct 18 2025
Author: anooja Nazarudheen Image Credits:Getty
Malayalam
മുട്ടത്തോട്
മുട്ടയുടെ മണം പല്ലികള്‍ക്ക് ഇഷ്ടമല്ല. അതിനാല്‍ പല്ലികള്‍ വരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ മുട്ട തോടുകള്‍ വയ്ക്കുന്നത് നല്ലതാണ്. ഇത് പല്ലിയുടെ സാന്നിധ്യം ഇല്ലാതാക്കും.
Image credits: Getty
Malayalam
ഉള്ളി, വെളുത്തുള്ളി
ഉള്ളി, വെളുത്തുള്ളി എന്നിവയുടെ ഗന്ധവും പല്ലികൾക്ക് സഹിക്കാൻ കഴിയില്ല. അതിനാല്‍ ഉള്ളിയുടെയും വെളുത്തുള്ളിയുടെയും നീര് അൽപം വെള്ളത്തിൽ ചേർത്ത് തളിക്കുക.
Image credits: Getty
Malayalam
പെപ്പർ സ്പ്രേ
ഒരു സ്പ്രേ കുപ്പി എടുത്ത് വെള്ളവും കുരുമുളക് പൊടിയും കുറച്ച് ചുവന്ന മുളകുപൊടിയും ഇട്ട് നന്നായി കുലുക്കി യോജിപ്പിക്കുക. ഇനി പല്ലിയെ കാണുന്ന ഇടങ്ങളിലെല്ലാം ഇത് തളിക്കുക.
Image credits: Getty
Malayalam
കാപ്പിപ്പൊടി
പല്ലികള്‍ വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കാപ്പിപ്പൊടി വിതറാം. കാരണം കാപ്പിപ്പൊടിയുടെ ഗന്ധം പല്ലികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
Image credits: Getty
Malayalam
തണുത്ത വെള്ളം
പല്ലികള്‍ക്ക് അധികും ചൂടോ തണുപ്പോ താങ്ങാനാകില്ല. അതിനാല്‍ പല്ലി വരാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തണുത്ത വെള്ളം ഒഴിച്ചാല്‍ പല്ലികളെ തുരത്താന്‍ സാധിക്കും.
Image credits: Getty
Malayalam
വിനാഗിരി
പല്ലികള്‍ വരുന്ന സ്ഥലങ്ങളില്‍ വിനാഗിരി ഒഴിക്കുക. കാരണം വിനാഗിരിയുടെ രൂക്ഷ ഗന്ധം പല്ലികള്‍ വരാതിരിക്കാന്‍ സഹായിക്കും.