സൗദിയിൽ കനത്ത മഴയും ശക്തമായ മഞ്ഞുവീഴ്ചയും. മരുഭൂമികള്‍ വെള്ളപുതച്ചു നിൽക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും ശക്തമായ മഴ പെയ്തു.
pravasam Mar 27 2026
Author: Reshma Vijayan Image Credits:Asianet News
Malayalam
റെഡ് അലർട്ട്
ഒമ്പത് പ്രധാന മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ, ഖസീം, ഹാഇൽ, അസീർ, അൽ ബാഹ, വടക്കൻ അതിർത്തികൾ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പുള്ളത്.
Image credits: Asianet News
Malayalam
മഴ തുടരും
വരും ദിവസങ്ങളിൽ ജിദ്ദ, റാബിഗ്, ത്വാഇഫ് എന്നീ ഗവർണറേറ്റുകളിലും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ശനിയാഴ്ച വരെ ഈ സാഹചര്യം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Image credits: Asianet News
Malayalam
മഞ്ഞുപുതച്ച് മരുഭൂമി
വടക്കൻ മേഖലകളിൽ പ്രകൃതിയുടെ അപൂർവ ദൃശ്യവിരുന്നാണ് ഒരുങ്ങുന്നത്. അൽ ജൗഫ് പ്രവിശ്യയിലെ സ്വർണ്ണനിറത്തിലുള്ള മണൽക്കുന്നുകൾ കനത്ത ആലിപ്പഴ വർഷത്തെത്തുടർന്ന് വെളുത്ത പുതപ്പണിഞ്ഞു.
Image credits: Asianet News
Malayalam
കനത്ത മഴയും മഞ്ഞും
സകാക്കയിലെ ഖൗവ സെൻ്ററിലും നഫൂദ് മരുഭൂമിയിലും മണൽക്കുന്നുകൾ മഞ്ഞിൽ പൊതിഞ്ഞ നിലയിലാണ്. തബൂക്ക് മേഖലയിലെ ജബൽ അൽ ലൗസ് പൂർണ്ണമായും മഞ്ഞിൽ പുതഞ്ഞു.
Image credits: Asianet News
Malayalam
മക്കയിലും മഴ
മക്കയിലെ മസ്ജിദുൽ ഹറാമിലും പരിസരങ്ങളിലും പെയ്ത മഴ തീർത്ഥാടകർക്കും താമസക്കാർക്കും ഒരുപോലെ ആശ്വാസമായി. മദീനയിൽ ആകാശം ഇപ്പോഴും കാർമേഘാവൃതമായി തുടരുകയാണ്.
Image credits: Asianet News
Malayalam
അപൂർവ്വ കാഴ്ചകൾ
അൽ ബദീഅ, ഷഖ്രി, റഹീബ് എന്നിവിടങ്ങളിലും ശക്തമായ ആലിപ്പഴ വർഷം റിപ്പോർട്ട് ചെയ്തു. ഈ അപൂർവ കാഴ്ചകൾ ആസ്വദിക്കാനും പകർത്താനുമായി നിരവധി സഞ്ചാരികളും ഫോട്ടോഗ്രാഫർമാരും ഒഴുകിയെത്തുകയാണ്.