ആഘോഷ പരിപാടികളിൽ, നഗരസഭാ ഓഫീസുകൾക്ക് കീഴിലുള്ള 12 കേന്ദ്രങ്ങൾക്ക് പുറമെ ദീറ, റിയാദ് ഒയാസിസ് എന്നിവിടങ്ങളിലെ പ്രത്യേക ആഘോഷങ്ങളും ഉൾപ്പെടുന്നു.
Image credits: Asianet News
Malayalam
സൗദി ദേശീയ ദിനം
അൽ ഹസ്ന ഗാർഡൻ, അൽ സഫ്സാഫ് ഗാർഡൻ, അൽ മജാസ് ഗാർഡൻ, അൽ വാഹ ഗാർഡൻ, അൽ ജസീറ ഗാർഡൻ എന്നിവിടങ്ങളിലായിരുന്നു ആഘോഷം.
Image credits: Asianet News
Malayalam
ദേശീയ പതാകയുടെ നിറമണിഞ്ഞ് രാജ്യം
സന്ദർശകർക്കായി പ്രധാന തിയേറ്റർ ഷോകൾ, നാഷണൽ മാപ്പ് പസിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫോട്ടോഗ്രാഫി, കാർഷികാനുഭവങ്ങൾ തുടങ്ങിയ ആകർഷകമായ പരിപാടികളും ഒരുക്കിയിരുന്നു.
Image credits: Asianet News
Malayalam
ദേശീയ ദിനാഘോഷം
സൗദിയുടെ ദേശീയ തനത് പാരമ്പര്യം വിളിച്ചോതുന്ന ആഘോഷങ്ങളാണ് ദീറ മേഖലയിലും റിയാദ് ഒയാസിസിലും നടന്നത്.
Image credits: Asianet News
Malayalam
സൗദി ദേശീയ ദിനം
ദീറയിൽ എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന നാടൻ കലാരൂപങ്ങളും വിനോദപരിപാടികളും അരങ്ങേറി.
Image credits: Asianet News
Malayalam
സൗദി ദേശീയ ദിനാഘോഷം
റിയാദ് ഒയാസിസിൽ സൗദിയുടെ പരമ്പരാഗത പാചകരീതികളും പാരമ്പര്യങ്ങളും പരിചയപ്പെടുത്തുകയും പരമ്പരാഗത കലകളെയും കൈത്തൊഴിലുകളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
Image credits: Asianet News
Malayalam
ദേശീയ ദിനാഘോഷം
പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തി രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും വളർത്തിയെടുക്കാനും, സുസ്ഥിരവും സമൃദ്ധവുമായ റിയാദ് കെട്ടിപ്പടുക്കാനുമാണ് നഗരസഭ ഈ ആഘോഷങ്ങളിലൂടെ ലക്ഷ്യമിടുന്നത്.