വീട്ടുജോലികൾ മറ്റുള്ളവരെ ഏൽപ്പിക്കുന്നത്, അതായത് അതിനായി പണം നൽകി ജോലിക്കാരെ വയ്ക്കുന്നത് ദമ്പതികൾക്കിടയിലെ സന്തോഷം വർദ്ധിപ്പിക്കുമോ?
web-specials-magazine Jan 05 2026
Author: Web Desk Image Credits:Getty
Malayalam
ഗുണങ്ങളുണ്ടോ?
വർധിക്കുമെന്നാണ് ബിഹേവിയറൽ സയന്റിസ്റ്റും ഹാർവാർഡ് ബിസിനസ് സ്കൂളിലെ പ്രൊഫസറുമായ ആഷ്ലി വില്ല്യംസ് പറയുന്നത്. ഇത് ശരിയാണോ? ഇങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രത്യേകം ഗുണങ്ങളുണ്ടോ?
Image credits: Getty
Malayalam
ക്വാളിറ്റി ടൈം
അലക്കാനും പാത്രം കഴുകാനുമൊക്കെ ആളുകളെ വയ്ക്കുന്നതോടെ ആ സമയം ദമ്പതികൾക്ക് പരസ്പരം സംസാരിക്കാനും ഒരുമിച്ച് സമയം ചെലവഴിക്കാനും ഉപയോഗിക്കാം.
Image credits: Getty
Malayalam
മാനസിക സമ്മർദ്ദം
ജോലി കഴിഞ്ഞു വരുമ്പോൾ വീണ്ടും കഠിനമായ വീട്ടുജോലികൾ ചെയ്യേണ്ടി വരുന്നത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കും. ഇത് ഒഴിവാക്കുന്നത് മനസ്സിന് സമാധാനം നൽകുന്നു. നല്ല ഉറക്കവും ലഭിക്കും.
Image credits: Getty
Malayalam
തർക്കങ്ങൾ ഒഴിവാക്കാം
ആര് ജോലി ചെയ്യുമെന്നതിൽ തുടങ്ങുന്ന വഴക്കുകളും പരാതികളും കുറയ്ക്കാൻ ഇത് സഹായിക്കും.
Image credits: Getty
Malayalam
ജോലിഭാരം തുല്യമാകുന്നു
ജോലിഭാരം തുല്യമാകുന്നു വീട്ടുജോലികൾ ഒരാൾക്ക് മാത്രമായുള്ള ഭാരമാകാതെ, പുറത്തുനിന്നുള്ള ഒരാളെ ഏൽപ്പിക്കുമ്പോൾ പങ്കാളികൾക്കിടയിൽ സമത്വമുണ്ടെന്ന തോന്നലുണ്ടാകും.
Image credits: Getty
Malayalam
സന്തോഷം വാങ്ങാം
വീട്ടുജോലിയുടെ ഭാരമില്ലാത്തപ്പോൾ പങ്കാളികൾക്ക് പരസ്പരമുള്ള സ്നേഹത്തിലും ആവശ്യങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നു. ഇതെല്ലാം നിങ്ങളുടെ ബന്ധം ശക്തമാക്കുന്നു.
Image credits: Getty
Malayalam
പരസ്പര ബഹുമാനം
പണമുപയോഗിച്ച് സമയം വാങ്ങുന്നത് ജീവിത സംതൃപ്തി വർദ്ധിപ്പിക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. വിലകൂടിയ വസ്‌തുക്കൾ വാങ്ങുന്നതിനേക്കാൾ സന്തോഷം ഇത്തരം സേവനങ്ങൾ നൽകുമത്രെ.
Image credits: Getty
Malayalam
ഒരുമിച്ച്
എന്നാൽ, എല്ലാവർക്കും ഇങ്ങനെ ജോലിക്കാരെ വയ്ക്കാനാവില്ല, നമ്മൾ അത്തരം അവസ്ഥയിലാണെങ്കിൽ പരസ്പരം മനസിലാക്കി ജോലികൾ ഒരുമിച്ച് ചെയ്യാം.