സ്കാൻഡിനേവിയൻ ഉറക്കരീതി. കേട്ടിട്ടുണ്ടോ? സ്കാൻഡിനേവിയൻ രാജ്യങ്ങളിലിപ്പോൾ ശീലിച്ചുവരുന്ന ഉറക്കരീതിയാണ്. എന്താണിത്? ഇത് നല്ല ഉറക്കം തരുമോ?
web-specials-magazine Dec 26 2025
Author: Web Desk Image Credits:Getty
Malayalam
രണ്ട് പുതപ്പുകൾ
ഒരേ ബെഡിൽ കിടക്കുന്ന ദമ്പതികൾ ഒരു വലിയ പുതപ്പിന് പകരം രണ്ട് വ്യത്യസ്ത സിംഗിൾ പുതപ്പുകൾ ഉപയോഗിക്കുന്ന രീതിയാണിത്.
Image credits: Getty
Malayalam
ഉറക്ക തടസ്സം
പുതപ്പിന് വേണ്ടിയുള്ള പിടിവലി ഇതിലൂടെ ഒഴിവാക്കാം. പങ്കാളി പുതപ്പ് വലിച്ച് മാറ്റുന്നത് കാരണമുണ്ടാകുന്ന ഉറക്ക തടസ്സം ഒഴിവാക്കാം.
Image credits: Getty
Malayalam
പുതപ്പുകൾ
ഓരോരുത്തർക്കും അവരുടെ ശരീരപ്രകൃതിക്ക് അനുയോജ്യമായ തരത്തിലുള്ള പുതപ്പുകൾ സ്വന്തമായി തിരഞ്ഞെടുക്കാം.
Image credits: Getty
Malayalam
ആഴത്തിലുള്ള ഉറക്കം
പങ്കാളി ഉറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ഒരേ പുതപ്പിലാണെങ്കിൽ ഇത് മറ്റേയാളെ അസ്വസ്ഥരാക്കും. രണ്ട് പുതപ്പാണെങ്കിൽ ആ പ്രശ്നമില്ല.ആഴത്തിലുള്ള ഉറക്കം ലഭിക്കാൻ ഇത് സഹായിക്കും.
Image credits: Getty
Malayalam
മാനസികാവസ്ഥ
നല്ല ഉറക്കം ലഭിക്കുന്നത് ദമ്പതികൾക്കിടയിലെ പിരിമുറുക്കം കുറയ്ക്കാനും അവരുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കും.
Image credits: Getty
Malayalam
സ്ലീപ്പ് ഡിവോഴ്സ്
ഉറക്കത്തിലെ പ്രശ്നങ്ങൾ കാരണം ദമ്പതികൾ വേറെ മുറികളിൽ കിടന്നുറങ്ങുന്ന സാഹചര്യം (Sleep Divorce) ഒഴിവാക്കി ഒരേ ബെഡിൽ തന്നെ സുഖമായി ഉറങ്ങാം.
Image credits: Getty
Malayalam
പോരായ്മ
രണ്ട് പുതപ്പുകൾ ഉപയോഗിക്കുമ്പോൾ ബെഡ് വൃത്തിയായി വിരിച്ചിടാൻ അല്പം കൂടുതൽ സമയം വേണ്ടിവന്നേക്കാം എന്നതൊരു പോരായ്മയാണ്.
Image credits: Getty
Malayalam
ലളിതമായ ഈ മാറ്റം
വലിയ ചെലവുകളില്ലാതെ ബെഡ്റൂമിൽ വരുത്താവുന്ന ലളിതമായ ഈ മാറ്റം ഉറക്കത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ ഫലപ്രദമാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്.