Malayalam

ഡിസംബർ 10

ഇന്ന് ഡിസംബർ 10 ലോക മനുഷ്യാവകാശ ദിനം. 1948 ഡിസംബർ 10 -ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ച സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഈ ദിനം.

Malayalam

മനുഷ്യാവകാശ പ്രഖ്യാപനം

മനുഷ്യാവകാശ സംരക്ഷണത്തിനായി ആഗോളതലത്തിൽ അംഗീകരിക്കപ്പെടുന്ന ആദ്യത്തെ സുപ്രധാന രേഖയാണ് സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം.

Image credits: Getty
Malayalam

മൗലികാവകാശം

ജീവിതം, സ്വാതന്ത്ര്യം, വിദ്യാഭ്യാസം, ജോലി, വിവേചനത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്നിവ ഉൾപ്പെടെ ഓരോ വ്യക്തിക്കും അർഹമായ മൗലികാവകാശങ്ങളെ കുറിച്ച് പ്രഖ്യാപനത്തിൽ പരാമർശിക്കുന്നു.

Image credits: Getty
Malayalam

മനുഷ്യാവകാശം

അന്തസോടെയും സുരക്ഷയോടെയും നാം ഓരോരുത്തർക്കും ഈ ലോകത്ത് ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശം.

Image credits: Getty
Malayalam

ലക്ഷ്യം

വംശ, ലിംഗ മത, ദേശീയ ഭേദങ്ങൾ ഒന്നുമില്ലാതെ എല്ലാ മനുഷ്യരും തുല്യരാണെന്ന് ഉറപ്പാക്കുകയാണ് മനുഷ്യാവകാശ ദിനത്തിന്‍റെ ലക്ഷ്യം.

Image credits: Getty
Malayalam

ഓരോ വ്യക്തിയും പ്രധാനം

ഓരോ വ്യക്തിയുടെയും അവകാശങ്ങൾ മാനിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമാണെന്ന് ഓർമ്മിപ്പിക്കാനാണ് മനുഷ്യാവകാശ ദിനം ആചരിക്കുന്നത്.

Image credits: Getty
Malayalam

നമ്മുടെ അവകാശങ്ങള്‍

ആളുകളെ അവരുടെ സ്വന്തം അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും സമത്വവും നീതിയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ സജീവമായ പങ്ക് വഹിക്കാനും ഇത് ലക്ഷ്യമിടുന്നു.

Image credits: Getty
Malayalam

തീം

ഓരോ വർഷവും ഓരോ ലക്ഷ്യത്തിലൂന്നിയാണ് മനുഷ്യാവകാശദിനം ആചരിക്കുന്നത്. ഇത്തവണത്തെ തീം ഓരോ ദിവസവും മനുഷ്യർക്കുള്ള മനുഷ്യാവകാശത്തെ കുറിച്ചുള്ളതാണ്.

Image credits: Getty
Malayalam

ഇന്നും ലംഘിക്കപ്പെടുന്നു

ലോകത്തിന്റെ പല ഭാ​ഗങ്ങളിലും ജാതിയുടെയും മതത്തിന്റെയും ജെൻഡറിന്റെയും യുദ്ധങ്ങളുടെയും പേരിൽ മനുഷ്യാവകാശം ഇന്നും ലംഘിക്കപ്പെടുന്നുണ്ട്. അവിടെ മനുഷ്യാവകാശമെന്ന പദം കൂടുതൽ പ്രധാനമാണ്.

Image credits: Getty

29 -ാം വയസ്, പ്രായം കുറഞ്ഞ ശതകോടീശ്വരി, ആരാണ് ലുവാനാ ലോപ്‌സ് ലാറ

സെലിബ്രിറ്റികളോട് അതിരുവിട്ട ആരാധനയും അടുപ്പവുമുണ്ടോ? ഇത് അതുതന്നെ...

ഓണത്തപ്പന്‍

കുഞ്ഞന്മാരിൽ കുഞ്ഞന്മാർ; ഭൂമിയിലെ ഏറ്റവും ചെറിയ 5 ജീവികൾ