സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്ന ‘ആൽപൈൻ ഡിവോഴ്സ്’ (Alpine Divorce) എന്ന ട്രെൻഡിനെ കുറിച്ച് കേട്ടിട്ടുണ്ടോ? എന്താണിത്?
web-specials-magazine Feb 28 2026
Author: Web Desk Image Credits:Getty
Malayalam
ട്രെക്കിംഗിന് പോകുമ്പോൾ
അപകടകരമായ മലനിരകളിലോ വനപ്രദേശങ്ങളിലോ ട്രെക്കിംഗിന് പോകുമ്പോൾ പങ്കാളിയെ മനപ്പൂർവ്വം ഉപേക്ഷിച്ചു കടന്നുകളയുന്ന രീതിയാണിത്.
Image credits: Getty
Malayalam
ചെറുകഥ
1893 -ൽ റോബർട്ട് ബാർ എഴുതിയ 'ആൻ ആൽപൈൻ ഡിവോഴ്സ്' എന്ന ചെറുകഥയിൽ നിന്നാണ് ഈ പേര് വന്നത്. സ്വിസ് ആൽപ്‌സ് യാത്രയ്ക്കിടെ ഭാര്യയെ കൊല്ലാൻ പദ്ധതിയിടുന്ന ഭർത്താവിനെക്കുറിച്ചാണ് ഈ കഥ.
Image credits: Getty
Malayalam
പങ്കാളിയെ ഒറ്റയ്ക്കാക്കുന്നു
കഠിനമായ തണുപ്പ്, വന്യമൃഗങ്ങൾ, വഴി തെറ്റാൻ സാധ്യതയുള്ള ഭൂപ്രകൃതി എന്നിവയുള്ള ഇടങ്ങളിലാണ് പങ്കാളിയെ ഒറ്റയ്ക്കാക്കുന്നത്.
Image credits: Getty
Malayalam
വിമർശനം
വലിയ വിമർശനമാണ് ഇതിനുനേരെ ഉയരുന്നത്. പലരും ഇതുമായി ബന്ധപ്പെട്ട ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുമുണ്ട്.
Image credits: Getty
Malayalam
അനുഭവം
ടിക് ടോക് , എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിരവധി സ്ത്രീകളാണ് തങ്ങൾക്കുണ്ടായ ഇത്തരം ദുരനുഭവങ്ങൾ പങ്കുവെക്കുന്നത്.
Image credits: Getty
Malayalam
സാധാരണ സംഭവമാവുന്നു?
പല പുരുഷന്മാരും തങ്ങളുടെ പങ്കാളികളെ ട്രെക്കിംഗിനിടെ പാതിവഴിയിൽ ഉപേക്ഷിക്കുന്നത് ഇപ്പോൾ പതിവായിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നു.
Image credits: Getty
Malayalam
സപ്പോർട്ട് ഗ്രൂപ്പുകൾ
ഇത്തരത്തിൽ വനത്തിലോ മലനിരകളിലോ ഒറ്റപ്പെട്ടുപോയവർക്കായി പ്രത്യേക സപ്പോർട്ട് ഗ്രൂപ്പുകൾ വരെ ഓൺലൈനിൽ രൂപപ്പെട്ടിട്ടുണ്ട്.
Image credits: Getty
Malayalam
സിറ്റുവേഷൻഷിപ്പ്
പ്രണയബന്ധങ്ങളിൽ മാത്രമല്ല, 'സിറ്റുവേഷൻഷിപ്പുകളിൽ' ഉള്ളവർ പോലും ഇത്തരത്തിൽ ഉപേക്ഷിക്കപ്പെടുന്നുണ്ട്.
Image credits: Getty
Malayalam
മാനസികാഘാതം
പങ്കാളി കിലോമീറ്ററുകളോളം മുന്നേറിപ്പോകുമ്പോൾ ഒറ്റയ്ക്കാകുന്നവർ വലിയ മാനസികാഘാതത്തിലൂടെയാണ് കടന്നുപോകുന്നത്.
Image credits: Getty
Malayalam
ആശങ്ക
ഒരു ബന്ധം അവസാനിപ്പിക്കാൻ ഇത്ര ക്രൂരമായ മാർഗ്ഗം സ്വീകരിക്കുന്നതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സൈബർ ഇടങ്ങളിൽ ഉയരുന്നത്.