റീപാരന്റിംഗിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ചൈനയിൽ ട്രെൻഡാവുന്ന പുതിയ രീതിയാണിത്. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്?
web-specials-magazine Mar 01 2026
Author: Web Desk Image Credits:Getty
Malayalam
ട്രെൻഡ്
മാതാപിതാക്കളെ മക്കൾ മുൻകയ്യെടുത്ത് പുതിയ കാര്യങ്ങൾ പഠിപ്പിക്കുകയും അവരോട് കൂടുതൽ അടുക്കുകയും ചെയ്യുന്നതിനെയാണ് റീപാരെന്റിംഗെന്നു പറയുന്നത്. ചൈനയിൽ ഈ ട്രെൻഡ് വർദ്ധിച്ചുവരികയാണത്രെ.
Image credits: Getty
Malayalam
ടെക്നോളജി
കുട്ടിക്കാലത്ത് മാതാപിതാക്കൾ നടക്കാൻ പഠിപ്പിച്ചത് പോലെ, ഇന്ന് യുവാക്കൾ മാതാപിതാക്കളെ ഫുഡ് ഡെലിവറി ആപ്പുകൾ ഉപയോഗിക്കാനും സെൽഫിയെടുക്കാനും സ്കിൻകെയർ ശീലിക്കാനും പഠിപ്പിക്കുന്നു.
Image credits: Getty
Malayalam
സൗഹൃദം
മാതാപിതാക്കളെ സുഹൃത്തുക്കളെപ്പോലെ കണ്ട് തങ്ങളുടെ ഹോബികൾ അവരുമായി പങ്കുവെക്കുന്നു.
Image credits: Getty
Malayalam
സാമ്പത്തിക സ്വാതന്ത്ര്യം
ഈ ട്രെൻഡ് പിന്തുടരുന്ന ഭൂരിഭാഗം യുവാക്കളും സാമ്പത്തികമായി സ്വയംപര്യാപ്തത നേടിയവരാണ്.
Image credits: Getty
Malayalam
ഹീലിംഗ്
പഴയകാലത്തെ മോശം വളർത്തൽ രീതികൾ മൂലം ഉണ്ടായ മാനസിക വിഷമങ്ങൾ പരിഹരിക്കാനും മാതാപിതാക്കളുമായി മെച്ചപ്പെട്ട ബന്ധം കെട്ടിപ്പടുക്കാനും ഈ രീതി സഹായിക്കുന്നു.
Image credits: Getty
Malayalam
മാതാപിതാക്കളെ അറിയാം
മാതാപിതാക്കളുടെ ശല്യപ്പെടുത്തലുകൾ അവരുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള അറിവില്ലായ്മയോ അല്ലെങ്കിൽ അവരുടെ ഉള്ളിലെ ആശങ്കയോ കൊണ്ടാണെന്ന് യുവാക്കൾ തിരിച്ചറിയുന്നു.
Image credits: Getty
Malayalam
തുറന്ന ആശയവിനിമയം
വിവാഹത്തെക്കുറിച്ചും മറ്റും മാതാപിതാക്കൾ നിർബന്ധിക്കുന്നത് തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള പേടി കൊണ്ടാണെന്ന് മനസ്സിലാക്കി, ശാന്തമായി കാര്യങ്ങൾ സംസാരിച്ചു മനസ്സിലാക്കാൻ ശ്രമിക്കും.
Image credits: Getty
Malayalam
ചിന്താഗതിയിലെ മാറ്റം
മാതാപിതാക്കളുടെ കടമകളെക്കുറിച്ചുള്ള പഴയ സങ്കൽപ്പങ്ങളെ തിരുത്തിക്കൊണ്ട്, രണ്ട് തലമുറകൾ തമ്മിലുള്ള അകലം കുറയ്ക്കാൻ ഈ പുതിയ രീതിക്ക് കഴിയുന്നു.