Malayalam

ട്രെൻഡ്

നമ്മുടെ കയ്യിൽ കാശില്ലെങ്കിലും സുഹൃത്തുക്കളുടെയും മറ്റും മുന്നിൽ അത് കാണിക്കാതെ കാര്യങ്ങൾ നടത്തുന്നവരാണ് നമ്മിലധികവും. എന്നാൽ, ആ രീതി മാറി ലൗഡ് ബജറ്റിംഗ് ട്രെൻഡായി മാറുകയാണത്രെ.

Malayalam

എന്താണ് ലൗഡ് ബജറ്റിംഗ്?

പുറമെ സമ്പന്നരാണ് എന്ന് കാണിക്കാൻ വേണ്ടി അനാവശ്യമായി പണം ചിലവാക്കുന്ന രീതി അവസാനിപ്പിച്ച്, സാമ്പത്തിക പരിമിതികളെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും തുറന്നു പറയുന്ന രീതിയാണിത്.

Image credits: Getty
Malayalam

തുടക്കം സോഷ്യൽ മീഡിയയിൽ

ലൂക്കാസ് ബാറ്റിൻ എന്ന ടിക് ടോക് താരമാണ് ഈ വാക്ക് ആദ്യമായി സോഷ്യൽ മീഡിയയിൽ ഉപയോഗിച്ചത്. 'നിശബ്ദമായ ആഡംബരം' (Quiet Luxury) എന്ന പഴയ ട്രെൻഡിന് വിപരീതമായാണ് ഇത് പ്രചരിക്കുന്നത്.

Image credits: Getty
Malayalam

സാമൂഹിക സമ്മർദ്ദത്തിന് വിട

സുഹൃത്തുക്കൾ വിലകൂടിയ ഹോട്ടലിലോ യാത്രയ്ക്കോ വിളിക്കുമ്പോൾ, പണമില്ലെന്ന കാര്യം മറച്ചുവെച്ച് കടം വാങ്ങി പോകുന്ന ശീലം ഇവിടെയില്ല. പറ്റിയ അവസ്ഥയല്ലെന്ന് തുറന്ന് സമ്മതിക്കുന്നു.

Image credits: Getty
Malayalam

കടക്കെണിയിൽ നിന്നുള്ള മോചനം

ക്രെഡിറ്റ് കാർഡുകളെയും വായ്പകളെയും ആശ്രയിച്ച് ആഡംബര ജീവിതം നയിക്കുന്ന പ്രവണത കുറയ്ക്കാൻ ഈ ട്രെൻഡ് സഹായിക്കും.

Image credits: Getty
Malayalam

മാനസികാരോഗ്യം

സാമ്പത്തിക സ്ഥിതി മറച്ചുവെക്കുന്നതു മൂലമുണ്ടാകുന്ന മാനസിക സമ്മർദ്ദം (Financial Anxiety) കുറക്കാൻ ഇത്തരം തുറന്നുപറച്ചിലുകൾ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.

Image credits: Getty
Malayalam

സാമ്പത്തിക ലക്ഷ്യങ്ങൾ

വീട് വാങ്ങുക, പഠനം, അല്ലെങ്കിൽ നിക്ഷേപങ്ങൾ തുടങ്ങുക തുടങ്ങിയ വലിയ ലക്ഷ്യങ്ങൾക്കായി ചെറിയ ആഗ്രഹങ്ങൾ മാറ്റിവെക്കുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ഇതിലൂടെ സാധിക്കുന്നു.

Image credits: Getty
Malayalam

സൗഹൃദങ്ങളിലെ സുതാര്യത

സുഹൃത്തുക്കൾക്കിടയിൽ പണത്തെക്കുറിച്ചുള്ള തുറന്ന സംസാരം ഇതുവഴി നടക്കുന്നു. എല്ലാവർക്കും താങ്ങാനാവുന്ന തരത്തിലുള്ള പാർട്ടികളും യാത്രകളുമെല്ലാം കൂട്ടുകാർക്കിടയിൽ നടക്കുന്നു.

Image credits: Getty
Malayalam

വിപണിയിലെ മാറ്റം

യുവാക്കൾക്കിടയിൽ ലൗഡ് ബജറ്റിംഗ് വ്യാപകമായാൽ ഭാവിയിൽ ആഡംബര ബ്രാൻഡുകൾക്കും സേവനങ്ങൾക്കും വരും കാലങ്ങളിൽ വലിയ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

Image credits: Getty

കാമുകന്മാരില്ലേ? വിഷമിക്കണ്ട, വാലന്റൈൻസ് ഡേയ്ക്ക് പകരം ​ഗാലന്റൈൻസ് ഡേ

25 -ാം വയസിൽ തന്നെ ജോലിയിൽ നിന്നും വിരമിച്ച് വിശ്രമിക്കുന്ന ജെൻ സി

ഉറങ്ങാനാണോ ആ​ഗ്രഹം? വഴിയുണ്ട്, ട്രെൻഡാവുന്നു 'സ്ലീപ് ടൂറിസം'

ജനുവരി മാസത്തിൽ വിവാഹമോചനം കൂടും? എന്താണ് കാരണം?