ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയായി 29 വയസുകാരി ലുവാനാ ലോപ്‌സ് ലാറ.
web-specials-magazine Dec 04 2025
Author: Web Desk Image Credits:social media
Malayalam
കല്‍ഷി
ബ്രസീലിയക്കാരിയായ ലുവാനയുടെ ‘കല്‍ഷി’ എന്ന പ്രെഡിക്ഷന്‍ മാര്‍ക്കറ്റ് പ്ലാറ്റ്‌ഫോമിന്റെ മൂല്യം അടുത്തിടെ 1,100 കോടി ഡോളറിലെത്തി.
Image credits: social media
Malayalam
ബാലെ നര്‍ത്തകി
നേരത്തെ പ്രൊഫഷണല്‍ ബാലെ നര്‍ത്തകി കൂടിയായിരുന്നു ലുവാന. ബോള്‍ഷോയ് തിയേറ്റര്‍ സ്‌കൂളില്‍ നിന്നാണ് പരിശീലനം നേടിയത്.
Image credits: social media
Malayalam
പഠിക്കാനും മിടുക്കി
ലുവാനയുടെ അമ്മ ഗണിതം അധ്യാപികയും അച്ഛൻ ഇലക്ട്രിക്കല്‍ എന്‍ജിനീയറും ആയിരുന്നു. ലുവാനയുടെ ഉന്നതവിദ്യാഭ്യാസം യുഎസ്സിൽ. എംഐടിയില്‍ നിന്നാണ് ബിരുദമെടുക്കുന്നത്.
Image credits: social media
Malayalam
ഇന്റൺഷിപ്പ്
പഠനകാലത്ത് വലിയ കമ്പനികളിൽ ഇന്റൺഷിപ്പ് ചെയ്യാൻ അവൾക്ക് സാധിച്ചു. അങ്ങനെ ക്വാണ്ടിറ്റേറ്റീവ് ട്രേഡിങ്ങില്‍ പരിചയം നേടി. ഇന്റണ്‍ഷിപ്പ് കാലത്ത് തന്നെ കല്‍ഷി എന്ന ആശയം പിറക്കുന്നു.
Image credits: social media
Malayalam
കല്‍ഷി സ്ഥാപിക്കുന്നു
2019 -ല്‍ ന്യൂയോര്‍ക്കിൽ, എംഐടിയില്‍ പഠിച്ച താരെക് മന്‍സൂറുമായി ചേര്‍ന്ന് ലുവാന കല്‍ഷി സ്ഥാപിച്ചു.
Image credits: social media
Malayalam
1100 കോടി
ജൂണില്‍ 200 കോടി ഡോളറായിരുന്ന കമ്പനിയുടെ മൂല്യം ഡിസംബറിൽ 1100 കോടിയിലേക്ക് കുതിച്ചുയര്‍ന്നതോടെ ലുവാനയും താരക്കും ശതകോടീശ്വരപദവിയിലെത്തി.
Image credits: social media
Malayalam
ലുവാനയുടെ ഓഹരി
കമ്പനിയില്‍ ലുവാനയുടെ ഓഹരി 12 ശതമാനമാണ്. 130 കോടി ഡോളറിന്റെ സ്വത്ത് മൂല്യമാണ് ലുവാനയ്ക്കുണ്ട്.