എന്താണ് സ്ലീപ് ടൂറിസം അല്ലെങ്കിൽ 'നാപ്‌ക്കേഷൻ'. തിരക്കേറിയ ജീവിതശൈലി കാരണം ഉറക്കം നഷ്ടപ്പെട്ടവർക്കും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്കും വേണ്ടി രൂപപ്പെടുത്തിയ വിശ്രമരീതിയാണിത്.
web-specials-magazine Jan 15 2026
Author: Web Desk Image Credits:Getty
Malayalam
സമാധാനമായി ഉറങ്ങുക
കാഴ്ചകൾ കാണാനോ നടക്കാനോ പോകാതെ, സമാധാനമായി ഉറങ്ങുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇതിനായി പ്രത്യേക സൗകര്യങ്ങളുള്ള ഹോട്ടലുകളും റിസോർട്ടുകളും ഇപ്പോഴുണ്ട്.
Image credits: Getty
Malayalam
സ്ലീപ്പ് പാക്കേജുകൾ
ഇന്ത്യയിൽ കേരളം, കുടക് (കർണാടക), ഹിമാചൽ പ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലെ റിസോർട്ടുകൾ ഇപ്പോൾ ഇത്തരത്തിലുള്ള 'സ്ലീപ്പ് പാക്കേജുകൾ' വാഗ്ദാനം ചെയ്യുന്നുണ്ട്.
Image credits: Getty
Malayalam
ശബ്ദം കടക്കാത്ത മുറി
സാധാരണ ഹോട്ടൽ മുറികളിൽ നിന്നും വ്യത്യസ്തമായി ഉറക്കത്തിന് മുൻഗണന നൽകുന്ന അന്തരീക്ഷമായിരിക്കും ഇവിടെ. പൂർണമായും ശബ്ദം കടക്കാത്ത മുറികളായിരിക്കും ഇവ.
Image credits: Getty
Malayalam
മെത്തകൾ, തലയിണകൾ
മികച്ച നിലവാരമുള്ള മെത്തകൾ, തലയിണകൾ, കണ്ണിന് ധരിക്കുന്ന മാസ്കുകൾ, ഇയർ പ്ലഗ്ഗുകൾ എന്നിവ ഉപഭോക്താക്കൾക്ക് നൽകുന്നു
Image credits: Getty
Malayalam
ഹെർബൽ ചായ
ഉറക്കം വരാൻ സഹായിക്കുന്ന ഹെർബൽ ചായകൾ, മെലറ്റോണിൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ എന്നിവ ഉൾപ്പെടുന്നതായിരിക്കും ഭക്ഷണം.
Image credits: Getty
Malayalam
സംഗീതം
മുറിക്കുള്ളിലെ പ്രകാശം ക്രമീകരിക്കുന്നതിനും സമാധാനപരമായ സംഗീതം കേൾപ്പിക്കുന്നതിനും സ്മാർട്ട് സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നു
Image credits: Getty
Malayalam
പ്രകൃതി
ഫോൺ, ലാപ്ടോപ്പ് തുടങ്ങിയ ഗാഡ്‌ജെറ്റുകൾ ഉപയോഗിക്കുന്നത് കുറയ്ക്കാനും പ്രകൃതിയോട് ചേർന്ന് ശാന്തമായി വിശ്രമിക്കാനും ഇവിടെ അവസരമുണ്ട്.
Image credits: Getty
Malayalam
നാപ്‌ക്കേഷൻ
ലോകം മുഴുവൻ ഓടിക്കൊണ്ടിരിക്കുമ്പോൾ അല്പനേരം ഒന്ന് വെറുതെയിരിക്കാനും സ്വസ്ഥമായി ഉറങ്ങാനും ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച ട്രെൻഡാണ് 'നാപ്‌ക്കേഷൻ'.