Malayalam

ജെൻ സി

25 -ാം വയസിൽ വിരമിക്കുന്ന കാര്യം ചിന്തിക്കാനാവുമോ? ഈ പ്രായമെത്തുമ്പോഴേക്കും അമിതസമ്മർദ്ദം താങ്ങാനാവാതെ താൽക്കാലികമായെങ്കിലും ജോലിയിൽ നിന്നും ഇടവേളയെടുക്കുകയാണ് ജെൻ സി.

Malayalam

റിട്ടയർമെന്റ് ഹോം

അങ്ങ് മലേഷ്യയിൽ യുവാക്കൾക്കായുള്ള റിട്ടയർമെന്റ് ഹോം വരെ തുടങ്ങിക്കഴിഞ്ഞു. ​ഗോപെങ്ങിലാണ് മലേഷ്യയിലെ ആദ്യത്തെ യൂത്ത് റിട്ടയർമെന്റ് ഹോം തുടങ്ങിയിരിക്കുന്നത്.

Image credits: social media
Malayalam

ഫുള്‍ ബുക്കിംഗ്

ഇവിടെ 45,000 രൂപയാണത്രെ ഒരു മാസം താമസിക്കാൻ വേണ്ടത്. എട്ട് ഏക്കർ വരുന്ന ഭൂമിയിലാണ് ഈ റിട്ട. ഹോം ഉള്ളത്. ഇപ്പോൾ തന്നെ അത് മുഴുവനും ബുക്ക് ചെയ്തിരിക്കയാണത്രെ.

Image credits: social media
Malayalam

ജോലിസമ്മർദ്ദം

യുവാക്കളിൽ ചെറിയ പ്രായത്തിൽ തന്നെ ജോലിസമ്മർദ്ദം എത്രമാത്രം ഉണ്ട് എന്നും അവർ ഒരു ഇടവേളയെടുക്കാൻ ആ​ഗ്രഹിക്കുന്നു എന്നും തെളിയിക്കുന്നതാണ് ഈ അതിവേ​ഗത്തിൽ ഫുൾ ബുക്കിങ്ങായ സംഭവം.

Image credits: social media
Malayalam

റീഫ്രഷ് ആകാം

താമസം, ഭക്ഷണം, ശാന്തവും സമാധാനവുമായി കഴിയാനുള്ള അന്തരീക്ഷം ഇവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. മടങ്ങുമ്പോഴേക്കും മൊത്തത്തിൽ ഒന്ന് റീഫ്രഷ് ആവുമെന്നർത്ഥം.

Image credits: social media
Malayalam

പുത്തന്‍ ആശയം

നേരത്തെ തന്നെ നഴ്സിങ് ഹോം നടത്തുന്ന ഒരു കുടുംബമാണ് ഈ ഹോം നടത്തുന്നത്. പുതുതായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതുകൊണ്ടാണ് കുടുംബത്തിന്റെ ഭൂമി ഇതിനായി ഉപയോ​ഗിച്ചതെന്ന് പറയുന്നു.

Image credits: socila media
Malayalam

ഇടവേള

നിർത്താതെ ജോലി ചെയ്ത് സ്വന്തം മാനസികവും ശാരീരികവുമായ ആരോ​ഗ്യത്തെ എന്തിനാണ് നശിപ്പിക്കുന്നത് എന്നാണ് യുവാക്കൾ ചോദിക്കുന്നത്. അവർ ഇടവേളകളെടുക്കുന്നു. ഇഷ്ടമുള്ള കാര്യം ചെയ്യുന്നു. 

Image credits: Getty
Malayalam

നല്ലതോ

അതേസമയം, ഇതൊരു നല്ല ഐഡിയയാണ് എന്ന് ഒരുവിഭാ​ഗം അഭിപ്രായപ്പെടുമ്പോൾ യുവാക്കൾ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടുകയാണ് എന്നാണ് മറുവിഭാ​ഗത്തിന്റെ അഭിപ്രായം.

Image credits: Getty

ഉറങ്ങാനാണോ ആ​ഗ്രഹം? വഴിയുണ്ട്, ട്രെൻഡാവുന്നു 'സ്ലീപ് ടൂറിസം'

ജനുവരി മാസത്തിൽ വിവാഹമോചനം കൂടും? എന്താണ് കാരണം?

നിങ്ങളൊരു 'സോംബി പാരന്റാ'ണോ? എങ്കിൽ സൂക്ഷിക്കണം!

വീട്ടുജോലിക്ക് ആളെ വയ്ക്കൂ, ബന്ധം മെച്ചപ്പെടും, ദീർഘകാലം നിലനിൽക്കും