ഡിവോഴ്സ് വക്കീലന്മാരും തെറാപ്പിസ്റ്റുകളും ജനുവരി മാസത്തെ 'ഡിവോഴ്സ് മന്ത്' അഥവാ വിവാഹമോചനം കൂടന്ന മാസം എന്നാണ് വിളിക്കുന്നത്. എന്തുകൊണ്ടാണിത്?
ഈ മാസത്തിൽ വിവാഹമോചന ഹർജികൾ നൽകുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടാകാറുണ്ടത്രെ.
അമേരിക്കൻ അക്കാദമി ഓഫ് മാട്രിമോണിയൽ ലോയേഴ്സിന്റെ പ്രസിഡന്റായ സൂസൻ മ്യെർസിന്റെ അഭിപ്രായത്തിൽ 1970 -കളിലും 80 -കളിലുമാണ് ഈ പ്രവണത കണ്ടുതുടങ്ങിയത്.
യൂണിവേഴ്സിറ്റി ഓഫ് വാഷിംഗ്ടൺ നടത്തിയ പഠനമനുസരിച്ച്, ജനുവരിയിൽ വിവാഹമോചന അപേക്ഷകളിൽ 33 ശതമാനം വർദ്ധനവ് ഉണ്ടാകുന്നുണ്ട്.
പുതുവർഷത്തിൽ ജീവിതം മെച്ചപ്പെടുത്താൻ എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തകർന്നുപോയ ബന്ധങ്ങൾ അവസാനിപ്പിക്കാനും കാരണമാകുന്നു.
ജീവിതത്തിലെ തങ്ങളുടെ മുൻപത്തെ പല തീരുമാനങ്ങളെ കുറിച്ചും വിലയിരുത്താനും ഭാവിയിലെ ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കാനും ആളുകൾ ജനുവരി തിരഞ്ഞെടുക്കുന്നു.
സ്റ്റാൻഫോർഡ് സർവ്വകലാശാലയുടെ പഠനമനുസരിച്ച്, അവധിക്കാലത്തെ അമിതമായ ജോലിഭാരവും ഉത്തരവാദിത്തങ്ങളും കാരണം സ്ത്രീകൾ ഈ സമയത്ത് കൂടുതൽ സമ്മർദ്ദത്തിലാകുന്നു.
ഡിസംബറിലെ അവധി കഴിഞ്ഞ് കോടതികളും ലോ ഫേമുകളും പൂർണ്ണമായി പ്രവർത്തനസജ്ജമാകുന്നത് ജനുവരിയിലാണ്.
നിങ്ങളൊരു 'സോംബി പാരന്റാ'ണോ? എങ്കിൽ സൂക്ഷിക്കണം!
വീട്ടുജോലിക്ക് ആളെ വയ്ക്കൂ, ബന്ധം മെച്ചപ്പെടും, ദീർഘകാലം നിലനിൽക്കും
വെറുക്കുംവരെ പ്രണയിക്കുക, അപകടകരം ഈ ഡേറ്റിംഗ് ട്രെൻഡ്?
പങ്കാളികൾ പരീക്ഷിക്കുന്ന സ്കാൻഡിനേവിയൻ ഉറക്കരീതി; നല്ല ഉറക്കം തരുമോ?