ലഡാക്കും ഗോവയും മൂന്നാറുമെല്ലാം സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങാൻ അനുയോജ്യമായ സ്ഥലങ്ങളാണ്
yatra Dec 02 2025
Author: Sivanand C V Image Credits:Getty
Malayalam
ലഡാക്ക്
ബൈക്ക് യാത്രകൾ, സാഹസികത എന്നിവയ്ക്ക് പേരുകേട്ട സ്ഥലമാണ് ലഡാക്ക്. മഞ്ഞുമൂടിയ മലനിരകൾ, കഠിനമായ ചുരങ്ങൾ, ട്രെക്കിംഗ്, ക്യാമ്പിംഗ് എന്നിവയെല്ലാം ഫ്രണ്ട്സിനൊപ്പം ആസ്വദിക്കാം
Image credits: Getty
Malayalam
ഗോവ
ബീച്ചുകൾ, നൈറ്റ് ലൈഫ് എന്നിവയാണ് ഗോവയിലെ പ്രധാന ആകർഷണങ്ങൾ. ഇവിടെ സുഹൃത്തുക്കളോടൊപ്പം വാട്ടർ സ്പോർട്സിൽ ഏർപ്പെടാം, രുചികരമായ സീ ഫുഡ് ആസ്വദിക്കാം
Image credits: Getty
Malayalam
മണാലി
ട്രെക്കിംഗ്, റാഫ്റ്റിംഗ് എന്നിവയ്ക്ക് പ്രശസ്തമാണ് മണാലി. കസോളിലൂടെയുള്ള യാത്രകൾ, ഹിമാലയൻ കാഴ്ചകൾ, തണുത്ത കാലാവസ്ഥ, പ്രകൃതിയുടെ ശാന്തത എന്നിവ ഇവിടെ ആസ്വദിക്കാം
Image credits: Getty
Malayalam
മൂന്നാര്‍
കേരളത്തിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ മൂന്നാർ മികച്ച ഓപ്ഷനാണ്. തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രെക്കിംഗ്, ഗുഹകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയെല്ലാം ഇവിടെയുണ്ട്
Image credits: Getty
Malayalam
ഋഷികേശ്
സാഹസിക കായിക വിനോദങ്ങളാണ് ഋഷികേശിലെ പ്രധാന ആകർഷണം. ഇവിടെ റാഫ്റ്റിംഗ്, ബംഗീ ജമ്പിംഗ്, സിപ്‌ലൈൻ തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാം. ഗംഗാ ആരതി കാണാനും അവസരമുണ്ട്
Image credits: stockPhoto
Malayalam
ജയ്സാൽമീര്‍
ഗോൾഡൻ സിറ്റി എന്നറിയപ്പെടുന്ന ജയ്‌സാൽമീർ മരുഭൂമിയിലെ സാഹസികത തേടുന്നവർക്ക് അനുയോജ്യമാണ്. ഒട്ടക സവാരി, ഡെസേർട്ട് ക്യാമ്പിംഗ്, രാജസ്ഥാനി നാടൻ കലാരൂപങ്ങൾ എന്നിവ ഇവിടെ ആസ്വദിക്കാം